LiveTV

Live

Gulf

ജിസാനും ഖമീസ് മുശൈത്തിന് നേരെയും ഹൂതികളുടെ മിസൈല്‍ ആക്രമണ ശ്രമം

ജിസാനും ഖമീസ് മുശൈത്തിന് നേരെയും ഹൂതികളുടെ മിസൈല്‍ ആക്രമണ ശ്രമം
Summary
ആക്രമണത്തിനുപയോഗിച്ച മിസൈലുകള്‍ സൌദി സൈന്യം തകര്‍ത്തു

സൌദിയിലെ ജിസാനും ഖമീസ് മുശൈത്തിന് നേരെയും ഹൂതികള്‍ മിസൈല്‍ ആക്രമണ ശ്രമം നടത്തി. ആക്രമണത്തിനുപയോഗിച്ച മിസൈലുകള്‍ സൌദി സൈന്യം തകര്‍ത്തു. ഇതിനിടെ യമനിലെ ഹൂതി കേന്ദ്രങ്ങള്‍ ലകഷ്യം വെച്ചുള്ള ആക്രമണം സഖ്യസേന തുടരുകയാണ്.

സൌദിയിലെ ജിസാന് നേരെ രാവിലെയാണ് ഹൂതികളുടെ മിസൈലാക്രമണം. മിസൈല്‍ സഖ്യസേന തകര്‍ത്തു. ഇന്നലെ ഖമീസ് മുശൈത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണിത്. കഴിഞ്ഞയാഴ്ച ജസാനിലെത്തിയ മിസൈല്‍ മരുഭൂമിയിലാണ് പതിച്ചത്. ആര്‍ക്കും പരിക്കില്ല. മിസൈലയച്ച് ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്ന് സഖ്യസേന അറിയിച്ചു.

സ്കഡ് മിസൈലുകളുടെ സഹയാത്തോടെയാണ് മിസൈല്‍ തകര്‍ത്തത്. ഇറാനു നേരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ ശേഷമെത്തുന്ന ആറാം മിസൈലാണിത്. ഈ മാസം നാലാമത്തേതും. ഇതിനിടെ യമനില്‍ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് അറബ് സഖ്യ സേന ആക്രമണം നട്ത്തുന്നുണ്ട്. തീവ്രവാദികളായ ഹൂതി നേതാക്കളെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നും സഖ്യസേന അറിയിച്ചു. ആക്രമണത്തില്‍ വലിയ നാശനഷ്ടമാണ് ഹൂതി മേഖലക്കുണ്ടാക്കിയത്. ഇതിന് തിരിച്ച‌‌ടിയാണ് മിസൈല്‍ ആക്രമണ ശ്രമങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍‍.