LiveTV

Live

Gulf

ഒമാനിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്​കരണ നടപടികൾ തുടരുന്നു

ഒമാനിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്​കരണ നടപടികൾ തുടരുന്നു
Summary
കഴിഞ്ഞ ഒക്​ടോബർ അവസാനമാണ്​ മന്ത്രിസഭാ കൗൺസിൽ സ്വകാര്യ മേഖലയിൽ 25000 തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്​.

ഒമാനിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്​കരണ നടപടികൾ തുടരുന്നു. ഡിസംബർ മൂന്ന്​ മുതൽ മെയ്​ 14 വരെ കാലയളവിൽ 29,176 സ്വദേശികൾക്ക്​ തൊഴിൽ ലഭിച്ചതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒക്​ടോബർ അവസാനമാണ്​ മന്ത്രിസഭാ കൗൺസിൽ സ്വകാര്യ മേഖലയിൽ 25000 തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്​. മെയ്​ അവസാനത്തിനുള്ളിൽ ഇൗ ലക്ഷ്യം കൈവരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഏപ്രിൽ പകുതിയോടെ തന്നെ ഇൗ ലക്ഷ്യം മറികടന്നു. തുടർന്ന്​ സ്വദേശിവത്​കരണം തുടരുമെന്നും പരമാവധി സ്വദേശികൾക്ക്​ തൊഴിൽ ലഭ്യമാക്കുമെന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. 29,176 പേരിൽ നിർമാണ മേഖലയിലാണ്​ കൂടുതൽ പേർക്ക്​ തൊഴിൽ ലഭ്യമായത്. ഹോൾസെയിൽ റീട്ടെയിൽ വ്യാപാര മേഖലയിൽ 14.6 ശതമാനം പേർക്കും ഉൽപാദന മേഖലയിൽ 13.3 ശതമാനം പേർക്കും തൊഴിൽ ലഭിച്ചു. പുതുതായി ജോലിയിൽ പ്രവേശിച്ചവരില്‍ 9298 പേർ സ്​ത്രീകളാണ്​. 10,043 ഡിപ്ലോമ ധാരികൾക്കും 5235 ഉന്നത ബിരുദധാരികൾക്കും ഇക്കാലയളവിൽ തൊഴിൽ ലഭിച്ചതായി അധികൃതർ അറിയിച്ചു.