LiveTV

Live

Gulf

രണ്ട് മലയാളി കുടുംബങ്ങൾ മൂന്ന് ദിവസമായി ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു

രണ്ട് മലയാളി കുടുംബങ്ങൾ മൂന്ന് ദിവസമായി ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു
Summary
ജിദ്ദയിൽ നിന്നും റിയാദ് വഴി കൊച്ചിയിലേക്ക് സൗദി എയർലൈൻസിൽ ടിക്കറ്റ് എടുത്തവരാണ് കുടുങ്ങിക്കിടക്കുന്നത്.

12 പേരടങ്ങുന്ന രണ്ട് മലയാളി കുടുംബങ്ങൾ മൂന്ന് ദിവസമായി ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ജിദ്ദയിൽ നിന്നും റിയാദ് വഴി കൊച്ചിയിലേക്ക് സൗദി എയർലൈൻസിൽ ടിക്കറ്റ് എടുത്തവരാണ് കുടുങ്ങിക്കിടക്കുന്നത്.

മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുറഹ്മാന്‍, ഭാര്യ സജിന, അഞ്ച് മക്കള്‍, ചെമ്മാട് സ്വദേശി ജസീറ ഭാനു, നാല് മക്കള്‍ എന്നിവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍. വിസ കാൻസൽ ചെയ്ത് നാട്ടിലേക്ക് മടങ്ങുന്നവരാണ് ഇവർ. യാത്രാ നടപടികൾ പൂർത്തിയാക്കിയപ്പോൾ വന്ന വീഴ്ചയാണ് കാരണമെന്നാണ് ലഭ്യമായ വിവരം.