LiveTV

Live

Gulf

കുവൈത്തിൽ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

കുവൈത്തിൽ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്
Summary
കഴിഞ്ഞ വർഷം 60 ലൈംഗികാതിക്രമക്കേസുകളാണ് റജിസ്റ്റർ ചെയ്യപ്പെട്ടത്

കുവൈത്തിൽ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 60 ലൈംഗികാതിക്രമക്കേസുകളാണ് റജിസ്റ്റർ ചെയ്യപ്പെട്ടത് . 232 ശാരീരിക പീഡനങ്ങളും 182 അവഗണന കേസുകളും റിപ്പോർട്ട്​ ചെയ്തു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ കുട്ടികളുടെ സംരക്ഷണ വിഭാഗം തയാറാക്കിയ സ്ഥിതി വിവരക്കണക്കിലാണ് കഴിഞ്ഞ വർഷം കുവൈത്തിൽ കുട്ടികൾക്കെതിരെ 60 ലൈംഗികാതിക്രമ സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടതായി പറയുന്നത്. 616 സംഭവങ്ങളാണ് ആകെ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ 232 ശാരീരിക പീഡനങ്ങളും 182 കുട്ടികളോടുള്ള അവഗണനയും 60 ലൈംഗിക പീഡനങ്ങളുമാണ്. കുടുംബാംഗങ്ങളിൽ നിന്നാണ് കുട്ടികൾ അധികവും പീഡനങ്ങൾ നേരിടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്കൂളുകളിൽനിന്നും വീട്ടിലെ ജോലിക്കാരിൽനിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുട്ടികളോടുള്ള മോശം പെരുമാറ്റം ഇല്ലാതാക്കുന്നതിന് വേണ്ടി വന്നാൽ പുതിയ നിയമനിർമാണത്തെ കുറിച്ച് ആലോചിക്കുമെന്ന് ചൈൽഡ് പൊട്ടക്ഷൻ വകുപ്പ്​ മേധാവി ഡോ. മുന അൽ ഖവാരി പറഞ്ഞു.