LiveTV

Live

Gulf

ഖത്തറിലെ ബി​ർ​ള പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ ദിശ പദ്ധതിക്ക് തുടക്കം കുറിച്ചു

ഖത്തറിലെ ബി​ർ​ള പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ ദിശ പദ്ധതിക്ക് തുടക്കം കുറിച്ചു
Summary
വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ​നി​ർ​ദേ​ശ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്​​ധ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തിയെന്ന് പ്രിന്‍സിപ്പാള്‍ എ പി ശര്‍മ്മ വിശദീകരിച്ചു

ഖത്തറിലെ ബി​ർ​ള പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ഴി​വു​ക​ൾ പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​നും ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ദി​ശ എ​ന്ന പേ​രി​ൽ ​ ആരംഭിച്ച പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രി​ൻ​സി​പ്പ​ൽ എ.​പി. ശ​ർ​മ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ​നി​ർ​ദേ​ശ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്​​ധ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തിയെന്ന് പ്രിന്‍സിപ്പാള്‍ എ പി ശര്‍മ്മ വിശദീകരിച്ചു . പ​ഠ​ന​ശേ​ഷം ഏ​ത്​ തൊ​ഴി​ൽ​രം​ഗ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ഏ​ത്​ കോ​ഴ്​​സ്​ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും സം​ബ​ന്ധി​ച്ച്​ വി​ദ​ഗ്​​ധ​ർ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കും. പ​ദ്ധ​തി​യി​ൽ ചേ​രാ​നാ​യി നി​ല​വി​ൽ കു​ട്ടി​ക​ളി​ൽ നി​ന്ന്​ ഫീ​സ്​ വാ​ങ്ങി​ല്ല. വി​വി​ധ യൂ​ണിവേ​ഴ്​​സി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ദി​ശ​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യും. വ​രും കാ​ല​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും തൊ​ഴി​ൽ മേ​ഖ​ല​യി​ലും ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന വി​വി​ധ മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​ബോ​ധം ന​ൽ​കും. വി​വി​ധ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​െ​പ്പ​ട്ട വി​വ​ര​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക്​ അ​​പ്പ​പ്പോ​ൾ ന​ൽ​കും. സെ​മി​നാ​റു​ക​ൾ, വി​വി​ധ ക്ലാ​സു​ക​ൾ, ബ​യോ​ഡാ​റ്റ​ത​യാ​റാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ശി​ൽ​പ​ശാ​ല​ക​ൾ, വി​വി​ധ അ​ഭി​മു​ഖ​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യും ദി​ശ​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്നും ​​പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. എം.​ഡി. പ്ര​ദീ​പ്​ നാ​രാ​യ​ണ​ൻ, സീ​നി​യ​ർ വൈ​സ്​​​പ്രി​ൻ​സി​പ്പ​ൽ ഷേ​ർ​ളി റ​പ്പാ​യി, രാ​ധി​ക റെ​ലെ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെടു​ത്തു.