LiveTV

Live

Gulf

അറബ്​ ലീഗ്​ ഉച്ചകോടിയിൽ നിന്നു വിട്ടുനിന്ന ഖത്തർ അമീറിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് യു.എ.ഇ

അറബ്​ ലീഗ്​ ഉച്ചകോടിയിൽ നിന്നു വിട്ടുനിന്ന ഖത്തർ അമീറിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് യു.എ.ഇ
Summary
ഒൗദ്യോഗിക ക്ഷണം ഉണ്ടായിട്ടും ഖത്തർ അമീർ ഉച്ചകോടിക്ക്​ എത്താതിരുന്നത്​ ശരിയായില്ലെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ്​ പ്രതികരിച്ചു

സൗദിയിൽ സമാപിച്ച അറബ്​ ലീഗ്​ ഉച്ചകോടിയിൽ നിന്നു വിട്ടുനിന്ന ഖത്തർ അമീറിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് യു.എ.ഇ. തികഞ്ഞ അഹന്തയുടെ പ്രതിഫലനമാണിതെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ ഇത്തരം ഉച്ചകോടികളിൽ നിന്ന്​ ഖത്തറിനെ മാറ്റി നിർത്തുകയാണ്​ വേണ്ടതെന്ന്​ ബഹ്റൈന്‍ പ്രതികരിച്ചു.

സൗദിയിൽ സമാപിച്ച അറബ് ലീഗ് ഉച്ചകോടിക്ക് ഖത്തറില്‍ നിന്നെത്തിയത് പ്രതിനിധി മാത്രമായിരുന്നു. 22 അംഗ അറബ് രാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും ഭരണ തലപ്പത്തുള്ളവരായിരുന്നു സംബന്ധിച്ചത്​. എന്നാൽ ഒൗദ്യോഗിക ക്ഷണം ഉണ്ടായിട്ടും ഖത്തർ അമീർ ഉച്ചകോടിക്ക്​ എത്താതിരുന്നത്​ ശരിയായില്ലെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ്​ പ്രതികരിച്ചു. ഗൾഫ്​ പ്രതിസന്ധിക്ക്​ ഇടയാക്കിയ ധിക്കാര നിലപാടിന്റെ തുടർച്ച തന്നെയാണ്​ സൗദി ഉച്ചകോടിയുടെ കാര്യത്തിലും ഖത്തറിൽ നിന്നുണ്ടായതെന്ന്​ മന്ത്രി ആരോപിച്ചു.

ഒരുമിച്ചുനിൽക്കുന്നതിനു പകരം ഒറ്റപ്പെടലിന്റെ സാഹചര്യം സൃഷ്​ടിക്കുകയാണ്​ ഗൾഫ്​ മേഖലയിലെ ഒരു രാജ്യമെന്നും യു.എ.ഇ മന്ത്രി കുറ്റപ്പെടുത്തി. അതേ സമയം ഉച്ചകോടിയെയും സൗദി നേതൃത്വത്തെയും വിമർശിക്കുന്ന ഖത്തറിന്​ അറബ്​ കൂട്ടായ്​മയുടെ ഭാഗമായി തുടരാൻ പറ്റില്ലെന്ന്​ ബഹ്​റൈൻ വ്യക്​തമാക്കി. എല്ലാ കൂട്ടായ്​മകളിൽ നിന്നും ആ രാജ്യത്തെ മാറ്റിനിർത്തണമെന്ന്​ ബഹ്​റൈൻ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ആൽ ഖലീഫ ട്വിറ്ററിൽ കുറിച്ചു​.