LiveTV

Live

Gulf

കുവൈത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവെന്നു റിപ്പോർട്ട്

കുവൈത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവെന്നു റിപ്പോർട്ട്
Summary
സൈബർ കുറ്റകൃത്യങ്ങളുടെ തോതിൽ 170 ശതമാനത്തിന്റെ വർധനവുണ്ടായതായാണ് സൈബർ സെല്ലി​ന്റെ റിപ്പോർട്ടിലുള്ളത്

കുവൈത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവെന്നു റിപ്പോർട്ട്. ഒരുവർഷത്തിനിടെ രേഖപ്പെടുത്തിയത് അയ്യായിരത്തോളം ഓൺലൈൻ കുറ്റകൃത്യങ്ങൾ. ഓൺലൈൻ കുറ്റകൃത്യങ്ങൾ കൂടുതലും വാട്ട്​സാപ്​ വഴിയുള്ളതാണെന്നാണ്​ സൈബർ സെല്ലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങളുടെ തോതിൽ 170 ശതമാനത്തിന്റെ വർധനവുണ്ടായതായാണ് സൈബർ സെല്ലി​ന്റെ റിപ്പോർട്ടിലുള്ളത്. തെറിവിളിയും അശ്‌ളീല സന്ദേശമയക്കലുമാണ് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ അധികവും. ഇതിൽ തന്നെ വാട്ട്​സാപ്​ വഴിയുള്ള അപകീർത്തി സന്ദേശമാണ്​ കൂടുതലും. കഴിഞ്ഞ വർഷം 2856 സൈബർ കുറ്റകൃത്യങ്ങളാണ് വാട്ട്സ്​അപ്പ് വഴി നടത്തിയതായി കണ്ടെത്തിയത്. ഇത്തരം കേസുകളിൽ പരാതി നൽകുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം വ്യാപകമായതാണ് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. 2016 ജനുവരി 12നാണ് കുവൈത്തിൽ സൈബർ നിയമം നിലവിൽ വന്നത്. ഇലക്ട്രോണിക് മീഡിയകളും സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തി നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരുന്നതായ വിലയിരുത്തലിന്റെ അടിസ്​ഥാനത്തിൽ നിയമം കർശനമാക്കാനൊരുങ്ങുകയാണ് സൈബർ ക്രൈം ഡിപ്പാർട്മെന്റ്.