LiveTV

Live

Gulf

സുഡുവും മജീദും ഉമ്മമാരും ഗള്‍ഫില്‍

 സുഡുവും മജീദും ഉമ്മമാരും ഗള്‍ഫില്‍
Summary
കേരളത്തില്‍ തരംഗമായ 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമ വ്യാഴാഴ്ച മുതല്‍ ഗള്‍ഫിലെ തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിക്കും

സുഡുവും മജീദും ഉമ്മമാരും ഇന്ന് മുതല്‍ ഗള്‍ഫിലുണ്ടാകും. കേരളത്തില്‍ തരംഗമായ 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമ വ്യാഴാഴ്ച മുതല്‍ ഗള്‍ഫിലെ തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിക്കും.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ 66 തിയറ്ററുകളിലാണ് വ്യാഴാഴ്ച മുതല്‍ സുഡാനി ഫ്രം നൈജീരിയ പ്രദര്‍ശനം ആരംഭിക്കുക. യു എ ഇയില്‍ മാത്രം 37 തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നുണ്ട്. ഒമാനില്‍ 12 തിയറ്ററുകളിലും ഖത്തറില്‍ 9 തിയറ്ററുകളിലും സുഡാനിയെത്തും. കുവൈത്തിലും ബഹ്റൈനിലും നാല് തിയറ്ററുകളില്‍ വീതം സിനിമ റിലീസ് ചെയ്യുമെന്ന് ജിസിസി വിതരണക്കാരായ ഫാര്‍സ് ഫിലിംസ് അറിയിച്ചു. കഴിഞ്ഞ ദിവസം ദുബൈ റോക്സി തിയേറ്ററില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. സംവിധായകന്‍ സക്കരിയ്യയുടെ ജന്മനാടായ വളാഞ്ചേരിയിലെ പ്രവാസികള്‍ക്കായി വെള്ളിയാഴ്ച പ്രത്യേക പ്രദര്‍ശനമുണ്ടാകും. ദുബൈ ഹയാത്ത് റീജന്‍സിയിലെ ഗലേറിയ സിനിമയില്‍ വൈകുന്നേരം നാലിനാണ് പ്രത്യേക ഷോ. ഫേസ് വളാഞ്ചേരിയാണ് നാട്ടുകാര്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നത്.