LiveTV

Live

Gulf

സംവിധാനത്തിനും ഷൂട്ടിങിനും സജ്ജരായി സൌദി വിദ്യാര്‍ഥിനികള്‍

സംവിധാനത്തിനും ഷൂട്ടിങിനും സജ്ജരായി സൌദി വിദ്യാര്‍ഥിനികള്‍
Summary
ഇതിനു വഴികാട്ടിക്കൊണ്ട് ആദ്യ സിനിമാ കോഴ്സിനും രാജ്യത്ത് തുടക്കമായി

സിനിമാ വിലക്ക് നീങ്ങിയതോടെ സംവിധാനത്തിനും ഷൂട്ടിങിനും സജ്ജരാവുകയാണ് സൌദി വിദ്യാര്‍ഥിനികള്‍. ഇതിനു വഴികാട്ടിക്കൊണ്ട് ആദ്യ സിനിമാ കോഴ്സിനും രാജ്യത്ത് തുടക്കമായി. ജിദ്ദയിലെ ഇഫത്ത് സര്‍വകലാശാലയാണ് ആദ്യ സിനിമാ കോഴ്സിനും ഷൂട്ടിങിനും ഇടമായത്.

സിനിമക്ക് അനുമതിയായതോടെ കോഴ്സിന് ചേര്‍ന്ന് ക്യാമറയെടുത്തു കഴിഞ്ഞു സൌദി പെണ്‍കുട്ടികള്‍. സൌദിയിലെ ആദ്യ സിനിമാ കോഴ്സിനാണ് ഇസ്സത്ത് വേദിയാകുന്നത്. വീട്ടില്‍ നിന്ന് പിന്തുണയുണ്ടായിട്ടും വിലക്കുള്ളതിനാല്‍ എല്ലാം സ്വപ്നമാക്കി വെച്ചവരും ഇക്കൂട്ടത്തിലുണ്ട്. തിയറ്ററുകള്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്വന്തം ചിത്രങ്ങള്‍ സ്ക്രീനിലെത്തും എന്നാണിവരുടെ പ്രതീക്ഷ.