LiveTV

Live

Gulf

കുവൈത്തിൽ സ്വകാര്യ കമ്പനികളിൽ നിന്ന് ഒളിച്ചോടിയവർക്കും പൊതുമാപ്പ്

കുവൈത്തിൽ സ്വകാര്യ കമ്പനികളിൽ നിന്ന് ഒളിച്ചോടിയവർക്കും പൊതുമാപ്പ്
Summary
2016 ജനുവരി മൂന്നിന്​ മുമ്പ്​ കുവൈത്തിൽ ഉണ്ടായിരിക്കുകയും ഈ തീയതിക്ക്​ ശേഷം കമ്പനിയിൽനിന്ന്​ ഒളിച്ചോടുകയും ചെയ്​ത പതിനെട്ടാം നമ്പർ വിസക്കാർക്കാണ്​ ഈ ആനുകൂല്യം​.

കുവൈത്തിൽ സ്വകാര്യ കമ്പനികളിൽ നിന്ന് ഒളിച്ചോടിയവർക്കും പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിക്കും. ഇതിനായുള്ള അപേക്ഷകൾ അടുത്ത ആഴ്ച മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു.

2016 ജനുവരി മൂന്നിന്​ മുമ്പ്​ കുവൈത്തിൽ ഉണ്ടായിരിക്കുകയും ഈ തീയതിക്ക്​ ശേഷം കമ്പനിയിൽനിന്ന്​ ഒളിച്ചോടുകയും ചെയ്​ത പതിനെട്ടാം നമ്പർ വിസക്കാർക്കാണ്​ ഈ ആനുകൂല്യം​. ഇവർക്ക് പൊതുമാപ്പ് കാലയളവിൽ പിഴയടച്ച്​ താമസം നിയമവിധേയമാക്കുകയോ പിഴയടക്കാതെ നാടുവിടുകയോ ചെയ്യാം. ഇതിനായി അടുത്തയാഴ്​ച മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങും. ഏപ്രിൽ 22വരെയാണ്​ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക.

ഒളിച്ചോട്ട പരാതി ​ഒഴിവാക്കിക്കിട്ടാൻ ഇത്തരം തൊഴിലാളികൾ തൊഴിൽവകുപ്പിനെയാണ്​ സമീപിക്കേണ്ടത്​. അതത്​ ഗവർണറേറ്റുകളിലെ താമസകാര്യ വകുപ്പ്​ ഓഫിസുകളിലാണ്​ പിഴയടക്കേണ്ടത്​. മാനുഷിക പരിഗണന വെച്ചാണ്​ തൊഴിൽവിസയിലെ ഒളിച്ചോട്ടക്കാർക്കും പൊതുമാപ്പ്​ അനുവദിക്കുന്നതെന്ന്​ ആഭ്യന്തര വകുപ്പ്​ അറിയിച്ചു.