LiveTV

Live

Gulf

ഫോർബ്‍സ് മാസികയുടെ പട്ടികയില്‍ സമ്പന്ന മലയാളി യൂസുഫലി

ഫോർബ്‍സ് മാസികയുടെ  പട്ടികയില്‍ സമ്പന്ന മലയാളി യൂസുഫലി
Summary
ആമസോൺ ഡോട് കോമിന്റെ ജെഫ് ബെസോസാണ് ലോകത്തെ ഏറ്റവും സമ്പന്നൻ.

ഫോർബ്‍സ് മാസികയുടെ ഗ്ലോബൽ ബില്യനെയർ 2018 പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി. 32,500 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി.

18 വർഷത്തിന് ശേഷമാണ് ഫോർബ്‍സ് ലോകത്തെ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. മലയാളികളുടെ കൂട്ടത്തിൽ ​യൂസുഫലി തന്നെയാണ്​ മുൻനിരയിൽ ഇടം പിടിച്ചത്​. 25,300 കോടി ആസ്തിയുള്ള പ്രവാസി വ്യവസായി രവി പിള്ളയാണ് തൊട്ടു ചുവടെ. സണ്ണി വർക്കി, ക്രിസ് ഗോപാലകൃഷ്ണൻ, പി.എൻ.സി.മേനോൻ, ഷംസീർ വയലിൽ, ജോയ് ആലുക്കാസ്, ടി.എസ്.കല്യാണരാമൻ, എസ്.ഡി.ഷിബുലാൽ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി എന്നിവരാണ് പട്ടികയിലെ അടുത്ത സ്ഥാനങ്ങളിൽ നിലയുറപ്പിച്ച മലയാളികൾ.

ആമസോൺ ഡോട് കോമിന്റെ ജെഫ് ബെസോസാണ് ലോകത്തെ ഏറ്റവും സമ്പന്നൻ. മൈക്രോസോഫ്റ്റ് ഭീമൻ‌ ബിൽഗേറ്റ്സാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപാണ്​പട്ടികയിൽ സ്ഥാനം നേടിയ ഏക രാഷ്ട്രത്തലവൻ. മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ. അസിം പ്രേംജിക്കാണ്​ രണ്ടാം സ്ഥാനം.