LiveTV

Live

Gulf

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസിന് ഇന്ത്യക്ക് വ്യോമ പാത അനുവദിക്കില്ലെന്ന് സൌദി

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസിന് ഇന്ത്യക്ക് വ്യോമ പാത അനുവദിക്കില്ലെന്ന് സൌദി
Summary
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് സൌദി വഴി ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് എയര്‍ ഇന്ത്യ ഊര്‍ജിത ശ്രമം ആരംഭിച്ചത്.

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസിന് ഇന്ത്യക്ക് വ്യോമ പാത അനുവദിക്കില്ലെന്ന് സൌദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇസ്രയേലിലേക്ക് പറക്കാന്‍ എയര്‍ ഇന്ത്യക്ക് അനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ അതോറിറ്റി നിഷേധിച്ചു. നേരിട്ടുള്ള സര്‍വീസിന് സൌദി വഴിയുള്ള പാതയാണ് എയര്‍ ഇന്ത്യ നോട്ടമിട്ടിരുന്നത്.

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസിന് ഇന്ത്യക്ക് വ്യോമ പാത അനുവദിക്കില്ലെന്ന് സൌദി

ഇസ്രയേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് എയര്‍ ഇന്ത്യ. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് സൌദി വഴി ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് എയര്‍ ഇന്ത്യ ഊര്‍ജിത ശ്രമം ആരംഭിച്ചത്. പറക്കലിന് വ്യോമയാന മന്ത്രാലത്തിന്റെ അനുമതി കാത്തിരിപ്പാണ് എയര്‍ ഇന്ത്യ. ഇതിന് സൌദിയുടെ വ്യോമ പാത ഉപയോഗിക്കാനായിരുന്നു നീക്കം. നിലവില്‍ എത്യോപ്യ വഴിയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ ഇസ്രയേലിലെത്തുന്നത്. ഇന്ത്യയില്‍ നിന്നും ഇസ്രയേലിലേക്ക് സൌദി വഴി രണ്ട് മണിക്കൂറാണ് ലാഭം.

ഇതിന് സൌദിയുടെ അനുമതിയുണ്ടെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചു. അനുമതി ലഭിച്ചതായി ചില ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെയാണ് സൌദി സിവില്‍ ഏവിയേഷന്‍ അതോറ്റിറ്റി നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിലേക്ക് പറക്കാന്‍ എയര്‍ ഇന്ത്യക്ക് ഒരനുമതിയും ഇല്ല. ഇനി നല്‍കുകയും ഇല്ല. ഇസ്രയേലിലേക്ക് സൌദി വഴി ഒരു വിമാനവും 70 വര്‍ഷമായി പറക്കുന്നില്ല. ഇസ്രയേലിനെ സൌദി അംഗീകരിക്കാത്തതിനാല്‍ നിലവിലെ നിലപാടില്‍ ഒരു മാറ്റവുമുമ്ടാകാന്‍ പോകുന്നില്ലെന്നും അതോറിറ്റി വ്യക്തമാക്കി. രണ്ട് തവണ മാത്രമാണ് സൌദി വഴി വിദേശ വിമാനം ഇസ്രയേലിലെത്തിയത്. അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്യു ബുഷിന്റേയും ഡോണള്‍ഡ് ട്രംപിന്റേയും സന്ദര്‍‌ശനത്തിനായിരുന്നു ഇത്