LiveTV

Live

Gulf

ജനാദിരിയ നാളെ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യും

Summary
ഇന്ത്യന്‍ പവലിയനിലുള്ള കേരളത്തിന്റെ സ്റ്റാള്‍ മിനുക്കു പണികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്

സൌദിയിലെ പൈതൃകോത്സവമായ ജനാദിരിയ നാളെ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യും. അതിഥി രാജ്യമായ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രിമാരും ഉന്നത തല സംഘവും സൌദിയിലുണ്ട്. നാളെ വൈകീട്ട് നാലരക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യന്‍ പവലിയനിലുള്ള കേരളത്തിന്റെ സ്റ്റാള്‍ മിനുക്കു പണികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്.

റിയാദില്‍ നിന്നും അന്പത് കി.മീ അകലെ ജനാദിരിയ പൈതൃക ഗ്രാമത്തിലാണ് ഉത്സവം. സൌദിയുടെ പതിമൂന്ന് പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന സ്ഥിരം പൈതൃക ഗ്രാമങ്ങളുണ്ട് ഇവിടെ. ഇത്തവണ അതിഥി രാജ്യമായ ഇന്ത്യയുടെ സ്റ്റാളുകളും സജ്ജം. നാളെ മുതല്‍ മൂന്ന് ദിനം കേരളത്തിന്റെ സ്റ്റാളുണ്മടാകും. ഇതിന്റെ മിനുക്കു പണികള്‍ അന്തിമ ഘട്ടത്തിലാണ്.

കേന്ദ്ര വിദേശ കാര്യ സഹമന്ത്രി അന്തിമ ഘട്ട ഒരുക്കങ്ങള്‍ ഇന്നലെ രാത്രിയോടെ സന്ദര്‍ശിച്ചു. കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജാണ് നാളെ നടക്കുന്ന മത്സരത്തിലെ മുഖ്യാതിഥി. നാലരക്ക് നടക്കുന്ന ഉദ്ഘാടനത്തിലേക്ക് ക്ഷണിക്കപ്പെട്ടവര്‍ക്കാണ് ക്ഷണം. വ്യാഴാഴ്ച മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശിക്കാം. രാവിലെ 11 മുതൽ രാത്രി 11 വരെയാണ്​ സന്ദർശകർക്ക്​ മേളയിൽ പ്രവേശനം നൽകുക. ഇത്തവണ മൂന്നാഴ്ച നീളും ഉത്സവം.