LiveTV

Live

Gulf

ബിനോയ്​ കോടിയേരി വീണ്ടും ദുബൈയിൽ

ബിനോയ്​ കോടിയേരി വീണ്ടും ദുബൈയിൽ
Summary
യു.എ.ഇയിൽ ക്രിമിനൽ കേസൊന്നും നിലവിലില്ലെന്ന് തെളിയിക്കുന്നതോടൊപ്പം ഇടനിലക്കാരുമായി ചേർന്ന്​ പ്രശ്നപരിഹാര നീക്കം ശക്തമാക്കുകയെന്നതും....

സാമ്പത്തിക തിരിമറി ആരോപണം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ ബിനോയ്​ കോടിയേരി വീണ്ടും ദുബൈയിൽ. തനിക്കെതിരെ യു.എ.ഇയിൽ ക്രിമിനൽ കേസൊന്നും നിലവിലില്ലെന്ന്​ തെളിയിക്കുന്നതോടൊപ്പം ഇടനിലക്കാരുമായി ചേർന്ന്​ പ്രശ്നപരിഹാര നീക്കം ശക്തമാക്കുകയെന്നതും സന്ദർശനത്തിന്റെ ലക്ഷ്യമാണ്​. തിങ്കളാഴ്ച ദുബൈയിൽ എത്തിയ ബിനോയ് ഒരാഴ്ച കഴിഞ്ഞ്​നാട്ടിലേക്ക്​ മടങ്ങും.

ചെക്ക് മടങ്ങിയതു സംബന്ധിച്ച ക്രിമിനൽ കേസിൽ ബിനോയിക്കു കോടതി അറുപതിനായിരം ദിർഹം ശിക്ഷ വിധിച്ചിരുന്നു. തുക അടച്ചതോടെ ക്രിമിനൽ കേസിൽ നിന്ന്​മോചിതനായി. തനിക്ക്​ യു.എ.ഇയിൽ യാത്രാവിലക്കില്ലെന്ന് ദുബൈ സന്ദർശനത്തിലൂടെ ബിനോയിക്ക്​ തെളിയിക്കാനായി. പണം തിരിച്ചുകിട്ടാൻ പരാതിക്കാരൻ ഇനി പ്രത്യേകം സിവിൽ കേസ് ഫയൽ ചെയ്യണം. അതിന്​പുതിയ തെളിവുകൾ ഹാജരാക്കണം.

പണം മടക്കി തന്നില്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്ന്​യുഎഇ പൗരൻ ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി മുന്നറിയിപ്പ്​നൽകിയ പശ്ചാത്തലത്തിൽ ആണ്​ധൃതിപിടിച്ച്​ ബിനോയ്​ദുബൈയിലെത്തിയത്​. അതീവ രഹസ്യമായാണ്​കാര്യങ്ങൾ നീക്കുന്നത്​. മാധ്യമപ്രവർത്തകരോട്​പ്രതികരിക്കാനും തയാറായില്ല. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ചില അഭിഭാഷകരുമായി ബിനോയ്​ആശയവിനിമയം നടത്തിയെന്നാണ്​ വിവരം. കേസിന്റെ രണ്ടാം ഘട്ടത്തിലേക്കു നീങ്ങി തുടർനടപടികളെടുക്കും മുമ്പ്​ പ്രശ്നപരിഹാരം എത്രകണ്ട്​ എളുപ്പമാകും എന്നറിയില്ല.