LiveTV

Live

Gulf

അപൂര്‍വ നാണയ കറന്‍സി ശേഖരവുമായി സഞ്ജീവ് ജോഷി കുവൈത്തില്‍

അപൂര്‍വ നാണയ കറന്‍സി ശേഖരവുമായി സഞ്ജീവ് ജോഷി കുവൈത്തില്‍
Summary
187 രാജ്യങ്ങളുടേതായി 2000 ലേറെ വ്യത്യസ്തങ്ങളായ നാണയങ്ങള്‍. 250 രാജ്യങ്ങളുടെ ബാങ്ക് നോട്ടുകള്‍. 233 രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പുകള്‍ ഇങ്ങനെ നീളുന്നു സഞ്ജയ് ജോഷിയുടെ അപൂര്‍വ്വശേഖരം.

അപൂര്‍വ നാണയങ്ങളുടെയും ലോക കറന്‍സികളുടെയും ശേഖരവുമായി സഞ്ജീവ് ജോഷി കുവൈത്തിലെത്തി. നാഷണല്‍ എക്‌സ്‌ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈത്തിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ കറന്‍സി ശേഖരം പ്രദര്‍ശിപ്പിക്കുകയാണ് ഈ മുംബൈ സ്വദേശിയുടെ സന്ദര്‍ശനോദ്ദേശം.

187 രാജ്യങ്ങളുടേതായി 2000 ലേറെ വ്യത്യസ്തങ്ങളായ നാണയങ്ങള്‍. 250 രാജ്യങ്ങളുടെ ബാങ്ക് നോട്ടുകള്‍. 233 രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പുകള്‍ ഇങ്ങനെ നീളുന്നു സഞ്ജയ് ജോഷിയുടെ അപൂര്‍വ്വശേഖരം. കുവൈത്ത് നാഷണല്‍ എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച വേള്‍ഡ് കറന്‍സി എക്‌സ്‌പോയുടെ ഭാഗമായാണ് സഞ്ജയ് ജോഷി കുവൈത്തിലെത്തിയത്.

സിംബാബ്‌വെയുടെ ഹണ്‍ഡ്രഡ് ട്രില്ല്യന്‍ ഡോളര്‍ നോട്ട്, ലൈബീരിയയില്‍ നിന്നുള്ള ടാല്കിങ് കോയിന്‍, ചാണ്ഡിഗഡ് നാഗരാസൂത്രണം ചിത്രീകരിച്ചിട്ടുള്ള സ്വിസ് ഫ്രാങ്ക് തുടങ്ങിയവ പ്രദര്‍ശനം കാണാനെത്തിയവരില്‍ കൗതുകം പകരുന്നതായിരുന്നു.