ഉംറ തീര്‍ഥാടകര്‍ക്ക് ടൂറിസം വിസ; തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ദിനം തങ്ങാം

സൌദിയില്‍ ഉംറക്കായി എത്തുന്നവര്‍ക്ക് ടൂറിസം വിസ അനുവദിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് ടൂറിസം ആന്റ് ഹെറിറ്റേജ് അതോറ്റിറ്റി. ഉംറ നിര്‍വഹിച്ച ശേഷം തീര്‍ഥാടകര്‍ക്ക് ടൂറിസ്റ്റുകളായി മാറാമെന്നതാണ് വിസയുടെ പ്രത്യേകത. ചരിത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ ദിവസം സൌദിയില്‍ തങ്ങാന്‍ ഉംറ വിസ നീട്ടി നല്‍കുകയാണ് പദ്ധതി. ടൂറിസത്തിന് മാത്രമായെത്തുന്നവര്ക്കും വിസ ലഭിക്കും.
നിലവില്‍ ഉംറ വിസയില്‍ 15 ദിവസമാണ് ഭൂരിഭാഗം പേര്‍ക്കും ലഭിക്കുന്നത്. ഇതില്‍ ഇരു ഹറമുകളും മക്ക മദീന എന്നിവിടങ്ങളിലെ പ്രധാന പുണ്യ കേന്ദ്രങ്ങളുമാണ് സന്ദര്‍ശിക്കാന്‍ സമയമുണ്ടാവുക. ഇതിനു പുറമെ ഒരു മാസം കൂടി അധികം അനുവദിക്കുന്നതാണ് ടൂറിസം വിസ. ഉംറ വിസ നീട്ടി ആര്‍ക്കും ടൂറിസം വിസ നേടാം. ഇതിന് ഉപാധികളുണ്ടാകുമെന്നും ടൂറിസം ആന്റ് ഹെറിറ്റേജ് അതോറ്റിറ്റി മക്ക മേധാവി മുഹമ്മദ് അല്‍ ഉമരി പറഞ്ഞു. സൌദിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ചെയ്യാം. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വഴിയുള്ള വ്യാപരത്തിനും സാധ്യതയുണ്ട്. കൂടുതല്‍ തൊഴില്‍ സാധ്യതയുമുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് ടൂറിസം വിസ. ഉംറക്കാരല്ലാത്തവര്ക്കും ടൂറിസം വിസ അനുവദിക്കും. ആദ്യ ഘട്ടത്തില്‍ 65 രാഷ്ട്രങ്ങള്കേ്ക് വിസ ലഭിക്കും. ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ടൂറിസം സാധ്യത പരമാവധി കൂട്ടുകയാണ് ലക്ഷ്യം.