LiveTV

Live

Gulf

സൗദി കെ.എം.സി.സി സ്കൂള്‍ ഫെസ്റ്റ്; ഇന്ത്യന്‍ എംബസി സ്കൂള്‍ ജേതാക്കള്‍

സൗദി കെ.എം.സി.സി സ്കൂള്‍ ഫെസ്റ്റ്; ഇന്ത്യന്‍ എംബസി സ്കൂള്‍ ജേതാക്കള്‍
Summary
റിയാദ് എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തിലായിരുന്നു സ്കൂള്‍ ഫെസ്റ്റ്

സൗദിയിലെ റിയാദില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്കൂള്‍ ഫെസ്റ്റില്‍ ഇന്ത്യന്‍ എംബസി സ്കൂള്‍ ചാമ്പ്യന്മാരായി. ന്യൂ മിഡില്‍ ഈസ്റ്റ് സ്കൂളാണ് രണ്ടാം സ്ഥാനത്തെത്തിയത്. രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. റിയാദ് എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തിലായിരുന്നു സ്കൂള്‍ ഫെസ്റ്റ്. 12 വേദികളിലായി മത്സരം. റിയാദിലെ വിവിധ സ്കൂളുകളില്‍ നിന്നായി പങ്കെടുത്തത് രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ വിവിധ ഇനങ്ങളിലായി മത്സരിച്ചു. 255 പോയിൻറ്​ നേടി റിയാദ്​ ഇന്ത്യൻ എംബസി സ്കൂളാണ് മത്സരത്തില്‍ ചാമ്പ്യൻമാരായത്.

190 പോയിൻറുമായി ന്യൂ മിഡ്​ലീസ്​റ്റ്​ സ്​കൂൾ രണ്ടാം സ്ഥാനവും 135 പോയി​ന്റോടെ അൽയാസ്​മിൻ ഇൻറർനാഷനൽ സ്​കൂൾ മൂന്നാം സ്​ഥാനവും നേടി. ഇൻറർ സ്കൂൾ ക്വിസ്​ മത്സരത്തിൽ ഡൽഹി പബ്ലിക്ക് സ്കൂളാണ് ജേതാക്കളായത്. ക്വിസ് മത്സരത്തിൽ 14 സ്കൂളുകളിൽ നിന്നായി 25 ടീമുകൾ പ്രാഥമിക റൗണ്ടിൽ പങ്കെടുത്തു. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ രണ്ടും മൂന്നും സ്​ഥാനങ്ങൾ നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ന്യൂ മിഡിലീസ്റ്റ്​​ സ്​കൂളിലെ ​അതിവ്സുനിൽകുമാറും പെൺകുട്ടികളുടെ വിഭാഗത്തിൽ അൽ ആലിയ സ്​കൂളിലെ ഹാനിയ ഹസീബുമാണ് വ്യക്തിഗത ചാന്പ്യന്മാര്‍.

കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്തഫ ഫെസ്റ്റ്​ ഉദ്ഘാടനം ചെയ്തു. സുബൈർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. മികച്ച അധ്യാപികക്കുള്ള പുരസ്​കാരം നേടിയ മൈമൂന അബ്ബാസിന് കെ.എം.സി.സിയുടെ ഉപഹാരം ചടങ്ങിൽ സമ്മാനിച്ചു. മുജീബ്, ഷാഫി എന്നിവര്‍ സംസാരിച്ചു.