LiveTV

Live

Gulf

ഷാര്‍ജയില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ സേവനം തുടങ്ങുന്നു

ഷാര്‍ജയില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ സേവനം തുടങ്ങുന്നു
Summary
ഓണ്‍ലൈന്‍ ടാക്സി സേവന സ്ഥാപനമായ കാറീമും ഷാര്‍ജ ട്രാന്‍സ്പോര്‍ട്ട് സൊല്യൂഷന്‍സും ഇതിനായി കരാര്‍ ഒപ്പിട്ടു

ഷാര്‍ജയില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ സേവനം തുടങ്ങുന്നു. ഓണ്‍ലൈന്‍ ടാക്സി സേവന സ്ഥാപനമായ കാറീമും ഷാര്‍ജ ട്രാന്‍സ്പോര്‍ട്ട് സൊല്യൂഷന്‍സും ഇതിനായി കരാര്‍ ഒപ്പിട്ടു.

ഷാര്‍ജയില്‍ താമസിക്കുന്നവരുടെ എണ്ണവും വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തിലാണ് എമിറേറ്റില്‍ ഓൺലൈന്‍ ടാക്സി ബുക്കിങ് സംവിധാനത്തിനും അവരുടെ സേവനത്തിനും തുടക്കം കുറിക്കുന്നതെന്ന് ഷാര്‍ജ ട്രാന്‍സ്പോര്‍ട്ട് സൊല്യൂഷന്‍സ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ജര്‍മാന്‍ പറഞ്ഞു. ഷുറൂഖ് സി ഇ ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍ക്കാല്‍, കാറീം ഗള്‍ഫ് എം ഡി ബസല്‍ അല്‍ നഹ്‍ലോവി എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. ഷാര്‍ജ നിവാസികള്‍ക്ക് യാത്രക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗാണ് ഈ കരാറെന്ന് ഷുരൂഖ് സിഇഒ ചൂണ്ടിക്കാട്ടി.