LiveTV

Live

Gulf

വാണിജ്യ സ്ഥാപനങ്ങള്‍ രേഖകള്‍ ശരിയായി സൂക്ഷിക്കണമെന്ന് സൌദി തൊഴില്‍ മന്ത്രാലയം

വാണിജ്യ സ്ഥാപനങ്ങള്‍ രേഖകള്‍ ശരിയായി സൂക്ഷിക്കണമെന്ന് സൌദി തൊഴില്‍ മന്ത്രാലയം
Summary
മന്ത്രാലയത്തിലെ റജിസ്ട്രേഷനും സ്ഥാപനത്തിന്റെ യഥാര്‍ഥ തൊഴിലും തമ്മില്‍ പൊരുത്തപ്പെടണം. നിയമം ലംഘിക്കുന്നവര്‍ക്ക് മന്ത്രാലയത്തിന്‍െറ സേവനം റദ്ദ് ചെയ്യയപ്പെടും

വാണിജ്യ സ്ഥാപനങ്ങള്‍ രേഖകള്‍ ശരിയായി സൂക്ഷിക്കണമെന്ന് സൌദി തൊഴില്‍ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. റജിസ്ട്രേഷനില്‍ പറഞ്ഞതല്ലാത്ത തൊഴിലുകള്‍ സ്ഥാപനങ്ങള്‍ ചെയ്യുന്നുണ്ടോയെന്ന് മന്ത്രാലയം ഉടന്‍ പരിശോധിക്കും. നിയമം ലംഘിക്കുന്നവരുടെ സേവനം റദ്ദ് ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സൗദി തൊഴില്‍ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്ത് സ്ഥാപനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. തൊഴിലുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ ഉടനടി ശരിയാക്കണം. തൊഴില്‍ റജിസ്ട്രേഷനില്‍ പറഞ്ഞതല്ലാത്ത തൊഴിലുകള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്‍െറ ഓണ്‍ലൈന്‍ സംവിധാനം വഴി രേഖകള്‍ മാറ്റേണ്ടതുണ്ട്. മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈലാണ് ഇക്കാര്യം പറഞ്ഞത്.

മന്ത്രാലയത്തിലെ റജിസ്ട്രേഷനും സ്ഥാപനത്തിന്റെ യഥാര്‍ഥ തൊഴിലും തമ്മില്‍ പൊരുത്തപ്പെടണം. നിയമം ലംഘിക്കുന്നവര്‍ക്ക് മന്ത്രാലയത്തിന്‍െറ സേവനം റദ്ദ് ചെയ്യയപ്പെടും. സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള സാവകാശമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് മന്ത്രാലത്തിന് ഉറപ്പുവരുത്തേണ്ടതുണ്ടെങ്കില്‍ ഫോണ്‍, സന്ദേശം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും.

മന്ത്രാലയത്തിന് ബോധ്യപ്പെട്ടതില്‍ നിന്നും വിരുദ്ധമായി സ്ഥാപനത്തിന് എതിര്‍പ്പ് ബോധിപ്പിക്കാനുണ്ടെങ്കില്‍ അതിനുള്ള തെളിവുമായി മന്ത്രാലയത്തെ സമീപിക്കാം. തൊഴില്‍ സ്ഥാപനങ്ങളില്‍ രേഖകള്‍ പരിശോധിക്കാന്‍ മന്ത്രാലയ പ്രതിനിധികള്‍ പരിശോധന നടത്തും.