LiveTV

Live

Gulf

കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സുനിൽ ജയിൻ വിരമിക്കുന്നു

കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സുനിൽ ജയിൻ വിരമിക്കുന്നു
Summary
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ മൂന്നര വർഷത്തെ സ്​തുത്യർഹമായ സേവനത്തിന്​ ശേഷമാണ് സുനിൽ ജെയിൻ ഔദ്യോഗിക പദവിയിൽ നിന്ന് വിരമിക്കുന്നത്

കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സുനിൽ ജയിൻ ഈ മാസം 31ന്​ വിരമിക്കുന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ മൂന്നര വർഷത്തെ സ്​തുത്യർഹമായ സേവനത്തിന്​ ശേഷമാണ് സുനിൽ ജെയിൻ ഔദ്യോഗിക പദവിയിൽ നിന്ന് വിരമിക്കുന്നത്.

മൂന്നരക്കൊല്ലത്തിനിടയിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളിൽ ​ശ്രദ്ധേയമായ ഇടപെടലുകൾ നടത്താനും ഫലമുണ്ടാക്കാനും സ്ഥാനാപതി സുനിൽ ജെയിന് സാധിച്ചിട്ടുണ്ട് ​. കുവൈത്തിലെ മലയാളി സമൂഹത്തോട്​ പ്രത്യേക അടുപ്പം പുലർത്തിയിരുന്ന സുനിൽ ജെയിൻ മലയാളി സംഘടനകളുടെ മിക്ക പൊതുപരിപാടികളിലും നിറസാന്നിധ്യമായിരുന്നു.ഗാർഹികത്തൊഴിലാളികൾക്കു ബാങ്ക് ഗ്യാരണ്ടി ഏർപ്പെടുത്തിയതും നഴ്‌സിംഗ് റിക്രൂട്ട്മെന്റ് സർക്കാർ ഏജൻസികൾ വഴി പരിമിതപ്പെടുത്തിയതുമുൾപ്പെടെ ഗുണകരമായ പല തീരുമാനങ്ങൾക്ക് പിന്നിലും ബാങ്ക് സുനിൽ ജെയിനിന്റെ നയതതന്ത്ര ഇടപെടലുകളായിരുന്നു . കോൺസുലർ സർവിസും ഇക്കാലയളവിൽ മികച്ചതായി. ഒരു ദിവസത്തിനകം പാസ്​പോർട്ട്​ ലഭ്യമാക്കാനും ഒറ്റ പ്രവൃത്തി ദിവസത്തിനുള്ളിൽ ഇന്ത്യക്കാരല്ലാത്തവർക്ക്​ വിസ ലഭ്യമാക്കാനും ഇപ്പോൾ കഴിയുന്നുണ്ട്​. നവീകരിച്ച്​ മനോഹരമാക്കിയ ഇന്ത്യൻ എംബസി ഓഡിറ്റോറിയം രജിസ്റ്റർ ചെയ്ത ഇന്ത്യൻ സംഘടനകൾക്ക്​ പരിപാടികൾ സംഘടിപ്പിക്കാൻ ലഭ്യമാക്കി. അംബാസഡർ ഉൾപ്പെടെയുള്ള മുഴുവൻ എംബസ്സി കോൺസുലാർ ഉദ്യോഗസ്ഥരുടെയും കോണ്ടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തി പൊതുജനങ്ങൾക്ക് ഏതു സമയവും എമ്പസിയുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിയതും എംബസി സമുച്ചയത്തിൽ മഹാത്മാ ഗാന്ധിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചതും സുനിൽ ജയിനിന്റെ കാലത്താണ്​. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്​ കീഴിൽ വിവിധ തസ്​തികകളിൽ നാല്പത് വർഷക്കാലം സേവനം ചെയ്ത സുനിൽ കെ ജെയിൻ കുവൈത്തിലെ ജനകീയ അംബാസിഡർ എന്ന വിശേഷണം സമ്പാദിച്ചാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത് .