LiveTV

Live

Gulf

വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; സഹപൈലറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; സഹപൈലറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു
Summary
ബുധനാഴ്ച രാവിലെ അബൂദബിയില്‍നിന്ന് നെതര്‍ലാന്‍ഡ്സിലേക്ക് പോയ ഇത്തിഹാദ് എയര്‍വേസിന്‍റെ കാര്‍ഗോ വിമാനമാണ് അടിയന്തരമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കിയത്.

വിമാനം പറത്തിക്കൊണ്ടിരിക്കേ ദേഹാസ്വാസ്ഥ്യമുണ്ടായ പൈലറ്റ് മരിച്ചു. സഹപൈലറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. അബുദാബിയില്‍ നിന്നും ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്ക് പോയ എത്തിഹാദ് എയര്‍വേയ്സിന്റെ കാര്‍ഗോ വിമാനത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ സഹ പൈലറ്റ്‌ ഉടന്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും തൊട്ടടുത്തുള്ള കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറക്കുകയുമായിരുന്നു. ഡോക്ടര്‍മാരെത്തി പരിശോധിച്ച് പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു