LiveTV

Live

Gulf

ഗൾഫ്​ പ്രതിസന്ധി കൂടുതൽ വഷളാകുന്നു

ഗൾഫ്​ പ്രതിസന്ധി കൂടുതൽ വഷളാകുന്നു
Summary
ഇറാനുമായി പൂർണ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനുള്ള ഖത്തർ തീരുമാനമാണ്​ സൗദി അനുകൂല രാജ്യങ്ങളെ ചൊടിപ്പിച്ചത്

രണ്ടര മാസത്തിലേറെയായി തുടരുന്ന ഗൾഫ്​ പ്രതിസന്ധി കൂടുതൽ വഷളാകുന്നു. ഇറാനുമായി പൂർണ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനുള്ള ഖത്തർ തീരുമാനമാണ്​ സൗദി അനുകൂല രാജ്യങ്ങളെ ചൊടിപ്പിച്ചത്​.

ജൂൺ അഞ്ച്​ മുതൽ ഉപരോധസമാനമായ സാഹചര്യം തുടരുന്ന ഖത്തർ സൗദി അനുകൂല രാജ്യങ്ങളുമായുള്ള മധ്യസ്ഥ ചർച്ചയിൽ കാര്യമില്ലെന്ന തീർപ്പിലാണ്​ എത്തിയിരിക്കുന്നത്​. ഖത്തറിൽ നിന്നുള്ള ഹാജിമാരെ കൊണ്ടു വരാൻ അതിർത്തി തുറക്കാനും വിമാനങ്ങൾ ദോഹയിലേക്ക്​ അയക്കാനും സൗദി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഖത്തർ എയർവേസിന്​ തീർഥാടകരെ കൊണ്ടു പോകാൻ അനുമതി നിഷേധിച്ചിരിക്കെ, ഉപാധികളുടെ പുറത്ത്​ ഹജ്ജിന്​ പോകേണ്ടതില്ലെന്നാണ്​ ഖത്തർ തീരുമാനം. ഇറാനുമായി കൂടുതൽ കൈകോർക്കാനുള്ള ഖത്തർ തീരുമാനം കൂടി വന്നതോടെ അകൽച്ച വർധിച്ചു. നേരത്തെ സൗദി അറേബ്യയുടെ നയതന്ത്ര കേന്ദ്രത്തിനു നേരെ നടന്ന ആക്രമണം ചൂണ്ടിക്കാട്ടി ഖത്തർ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങൾ തെഹ്​റാനിൽ നിന്ന്​ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചു വിളിച്ചിരുന്നു. ഇറാനുമായി പൂർണ നയതന്ത്ര ബന്ധം പുന:സ്​ഥാപിക്കുന്നതായ ഖത്തർ പ്രഖ്യാപനത്തിനെതിരെ ബഹ്റൈനാണ്​ ആദ്യം രംഗത്തു വന്നത്​. ഒറ്റപ്പെട്ട ഖത്തറിന്റെ പരിഭ്രാന്തിയാണ്​ ഇതിൽ തെളിയുന്നതെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ്​ പ്രതികരിച്ചു. ഖത്തറിന്റെ ന്യായീകരണം ആർക്കും ഉൾക്കൊള്ളാവുന്ന ഒന്നല്ലെന്നും മന്ത്രി ട്വീറ്റ്​ ചെയ്തു.

മധ്യസ്ഥ നീക്കങ്ങളുടെ തുടർച്ചായി അടുത്ത മാസം ആദ്യവാരം കുവെത്ത്​ അമീർ വൈറ്റ്​ ഹൗസിൽ യു.എസ്​ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപുമായി ചർച്ച നടത്താനിരിക്കെയാണ്​ ഖത്തറും സൗദി അനുകൂല രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുന്നത്​.