LiveTV

Live

Gulf

ആരോഗ്യസംരക്ഷണത്തിന് കൂടുതൽ തുക ചെലവിട്ടത് മസ്​കത്ത് നിവാസികള്‍

ആരോഗ്യസംരക്ഷണത്തിന് കൂടുതൽ തുക ചെലവിട്ടത് മസ്​കത്ത് നിവാസികള്‍
Summary
2015ൽ ആരോഗ്യ സംരക്ഷണത്തിനായി കൂടുതൽ തുക ചെലവിട്ടത് മസ്​കത്ത്​ നിവാസികളെന്ന്​ ദേശീയ സ്​ഥിതി വിവര മന്ത്രാലയത്തി​ന്‍റെ റിപ്പോർട്ട്​

2015ൽ ആരോഗ്യ സംരക്ഷണത്തിനായി കൂടുതൽ തുക ചെലവിട്ടത് മസ്​കത്ത്​ നിവാസികളെന്ന്​ ദേശീയ സ്​ഥിതി വിവര മന്ത്രാലയത്തി​ന്‍റെ റിപ്പോർട്ട്​. പ്രതിമാസ വരുമാനത്തി​ന്‍റെ 1.4 ശതമാനം ആരോഗ്യ പരിപാലനത്തിന്​ ചെലവിട്ടുവെങ്കിലും ഡോക്​ടർമാരെ കണ്ട കണക്ക്​ നോക്കു​മ്പോൾ മസ്​കത്തുകാർ മറ്റുള്ളവരേക്കാൾ പിന്നിലാണ്​.

ശരാശരി ഒരാൾ പ്രതിവർഷം 3.7 തവണ ഡോക്​ടർമാരെ കണ്ടപ്പോൾ മസ്​കത്ത്​ മേഖലയിലുള്ളവർ രണ്ട്​ തവണ മാത്രമാണ്​ ഡോക്​ടറെ കണ്ടത്​. ഒരു വയസിൽ താഴെയുള്ള നൂറുശതമാനം കുട്ടികളെയും പ്രതിരോധ കുത്തിവെപ്പിന്​ വിധേയരാക്കാൻ കഴിഞ്ഞത്​ ആരോഗ്യമേഖലയുടെ നേട്ടമാണെന്നും റിപ്പോർട്ട്​ പറയുന്നു. 2015ൽ ഒമാ​ന്‍റെ പൊതുചെലവിൽ 5.8 ശതമാനവും ആരോഗ്യമേഖലക്കായാണ്​ വിനിയോഗിച്ചത്​.

ഒമാനിലെ ആരോഗ്യ സ്​ഥാപനങ്ങളിൽ 795 എണ്ണവും സ്വകാര്യ ക്ലിനിക്കുകളാണ്​. 482 ഹെൽത്ത്​ സെന്‍ററുകളും 70 എണ്ണം ആശുപത്രികളുമാണ്​. മസ്​കത്തിലാണ്​ കൂടുതൽ ആരോഗ്യ സ്​ഥാപനങ്ങളുള്ളത്​. കുറഞ്ഞ ക്ലിനിക്കുകളും ഹെൽത്ത്​ സെന്‍ററുകളുമുള്ള മുസന്ദമിലാണ്​ ഡോക്ടർമാരുടെ സാന്ദ്രത കൂടുതൽ. നഴ്​സുമാരുടെ സാന്ദ്രതയാകട്ടെ അൽവുസ്​ത ഗവർണ​റേറ്റിലാണ്​ കൂടുതലും.