LiveTV

Live

Gulf

16 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ സുഡാനി ആങ്ങളയും മലയാളി പെങ്ങളും കണ്ടുമുട്ടി... ഇതൊരു അപൂര്‍വസംഗമം

16 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ സുഡാനി ആങ്ങളയും മലയാളി പെങ്ങളും കണ്ടുമുട്ടി... ഇതൊരു അപൂര്‍വസംഗമം
Summary
കോഴിക്കോട് നിന്ന് വിവാഹം കഴിച്ച സുഡാനി പൗരന്‍ നാദിറിന്റെ മക്കളായ ഹാനിയും സമീറയുമാണ് വീണ്ടും ഒത്തുചേര്‍ന്നത്

16 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ സുഡാനി കുഞ്ഞാങ്ങളയെ മലയാളിയായ പെങ്ങള്‍ ദുബൈയില്‍ കണ്ടുമുട്ടി. കോഴിക്കോട് നിന്ന് വിവാഹം കഴിച്ച സുഡാനി പൗരന്‍ നാദിറിന്റെ മക്കളായ ഹാനിയും സമീറയുമാണ് വീണ്ടും ഒത്തുചേര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മയുമായി പിണങ്ങി പിതാവ് സുഡാനിലേക്ക് മടങ്ങുമ്പോള്‍ സ്കൂളില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയതാണ് കുഞ്ഞാങ്ങളയെ.

16 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ സുഡാനി ആങ്ങളയും മലയാളി പെങ്ങളും കണ്ടുമുട്ടി... ഇതൊരു അപൂര്‍വസംഗമം

എന്നെങ്കിലുമൊരിക്കല്‍ സംഭവിക്കണേ എന്ന ആ പ്രാര്‍ഥന സഫലമായത് കഴിഞ്ഞ രാത്രിയിലാണ്. കേരളത്തിലെ തന്റെ വേരുകള്‍ അന്വേഷിച്ചിരുന്ന ഹാനി ദുബൈയിലേക്ക് സുഡാനില്‍ നിന്ന് പറന്നെത്തുകയായിരുന്നു. സഹോദരിമാരും ബന്ധുക്കളും വിസയും ടിക്കറ്റും ഒരുക്കി. ഇനി കോഴിക്കോട് നരിക്കുനി എത്തി ഉമ്മ നൂര്‍ജഹാനെയും മറ്റു സഹോദരിമാരെയും കാണണം. അതിന് മുമ്പ് കോഴിക്കോട് ജനിച്ച ഹാനിക്ക് ഇന്ത്യക്കാരനായി മാറണം. ക്രൂരമായി പെരുമാറുന്ന പിതാവിന്റെയും രണ്ടാനമ്മയുടെയും അടുത്തേക്ക് മടങ്ങാന്‍ ഉദ്ദേശ്യമില്ല.

മലയാളം കൈവിട്ട് മാതൃഭാഷ അറബിയായെങ്കിലും തന്റെ കേരളാ ബന്ധത്തിന്റെ രേഖകളൊന്നും ഹാനി കൈവിട്ടിരുന്നില്ല. ഉപ്പ അറിയാതെ അവയെല്ലാം ശേഖരിച്ചുവച്ചിരുന്നു. സുഡാനില്‍ എത്തിയ മണ്ണാര്‍ക്കാട് സ്വദേശി ഫറൂഖ്, ഹാനിയുടെ കഥ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച റഹീം പൊയില്‍ എന്നിവരോട് ഈ കുടുംബം നന്ദി പറയുന്നു. ഉമ്മയെയും കൂടപ്പിറപ്പുകളെയും നല്ല നിലയില്‍ പോറ്റാന്‍ കഴിയുന്നവിധം ഹാനിക്ക് ദുബൈയില്‍ നല്ലൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് സഹോദരി സമീറയിപ്പോള്‍.