LiveTV

Live

Gulf

87 കാരനായ കുവൈത്ത് അമീർ; സഹോദരങ്ങളുടെ പിണക്കം മാറ്റാന്‍ ഓടിനടക്കുന്ന കാരണവര്‍

87 കാരനായ കുവൈത്ത് അമീർ; സഹോദരങ്ങളുടെ പിണക്കം മാറ്റാന്‍ ഓടിനടക്കുന്ന കാരണവര്‍
Summary
ജിസിസി ഐക്യത്തിനായി വിശ്രമമില്ലാതെ അമീര്‍ ശൈഖ് സ്വബഹ് അല്‍ അഹ്മദ് അസ്സ്വബാഹ്

പ്രായത്തിന്റെ വിഷമതകൾ മറന്നു പ്രശ്‌നപരിഹാരത്തിനായി മുന്നിട്ടിറങ്ങിയ അമീർ ഷെയ്ഖ് സബാഹ് അല്ല അഹമ്മദ് അൽ സബാഹിനു ലോക നേതാക്കളുടെ പിന്തുണ. വിവിധ രാഷ്ട്ര നേതാക്കൾ അമീറിന്റെ സമവായശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചു. സൗദി, യു എ ഇ, ഖത്തര്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയ അമീർ തുടർചർച്ചകൾക്കായി ബഹ്റൈനും സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകള്‍.

മേഖലയിലെ പ്രശ്‍നങ്ങളിൽ തുടക്കം മുതലേ മധ്യസ്ഥന്റെ സ്ഥാനമാണ് കുവൈത്ത് അമീറിന്. യമൻ സമാധാന ചർച്ചകൾക്കും സിറിയൻ ജനതയ്ക്ക് സഹായധനം സമാഹരിക്കുന്നതിലും കുവൈത്ത് അമീർ മുന്നിലുണ്ടായിരുന്നു.

87 കാരനായ കുവൈത്ത് അമീർ; സഹോദരങ്ങളുടെ പിണക്കം മാറ്റാന്‍ ഓടിനടക്കുന്ന കാരണവര്‍

അയല്‍രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്​അമീറിന്റെ നേതൃത്വത്തിൽ നടന്ന നയതന്ത്ര നീക്കങ്ങൾ അന്താരാഷ്ട്ര പ്രശംസ നേടിയതാണ്​. 2014 ൽ ന് ഐക്യരാഷ്ട്ര സഭ മാനുഷിക സേവനത്തിന്റെ ലോകനായക പട്ടം നൽകിയാണ് അമീറിന്റെ സേവനങ്ങളെ അംഗീകരിച്ചത്.

ഖത്തറുമായി ബന്ധപ്പെട്ട പുതിയ പ്രതിസന്ധി ആരംഭിച്ചത് മുതൽ ലോകം കാത്തിരുന്നത് കുവൈത്ത് അമീറിന്റെ പ്രതികരണത്തിനായിരുന്നു. കഴിഞ്ഞ ദിവസം ജിദ്ദയിലെത്തി സൽമാൻ രാജാവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ചൊവാഴ്ച രാത്രി കുവൈത്തിൽ തിരിച്ചെത്തിയ അമീർ അന്ന് തന്നെ ഒമാൻ വിദേശകാര്യമന്ത്രിയുമായി ബയാൻ പാലസിൽ കൂടിക്കാഴ്ച നടത്തി. തുടർചർച്ചകൾക്കായ് ബുധനാഴ്ച യുഎഇ യിലേക്ക് പുറപ്പെട്ട അമീർ തുടർന്ന് ഖത്തറിലും സന്ദർശനം നടത്തി. ഇനി ബഹ്‌റൈനിലും സന്ദര്‍ശം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

87-ാം വയസ്സിലും സഹോദരങ്ങളുടെ പിണക്കം മാറ്റാൻ ഓടി നടക്കുന്ന കാരണവരായി സമാധാന ശ്രമങ്ങൾ തുടരുകയാണ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽസബാഹ്.