LiveTV

Live

Gulf

സോഷ്യല്‍മീഡിയയില്‍ പ്രവാചകനിന്ദ: ഇന്ത്യക്കാരന് ദുബൈയില്‍ ജയില്‍ ശിക്ഷ

സോഷ്യല്‍മീഡിയയില്‍ പ്രവാചകനിന്ദ: ഇന്ത്യക്കാരന് ദുബൈയില്‍ ജയില്‍ ശിക്ഷ
Summary
ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും. പോസ്റ്റ് ചെയ്തതിനു തൊട്ടുപിറ്റേദിവസം തന്നെ സന്ദേശം നീക്കം ചെയ്തിരുന്നു. എങ്കിലും..

പ്രവാചകനെ നിന്ദിച്ച് ഫെയ്‌സ്ബുക്കില്‍ സന്ദേശം പോസ്റ്റ് ചെയ്ത ഇന്ത്യന്‍ യുവാവിന് ദുബൈയിൽ ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും. ഇന്ത്യന്‍ ഇലക്ട്രീഷനാണ് സോഷ്യല്‍ മീഡിയ ദുരുപയോഗത്തിന്റെ പേരില്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചത്.

ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും. പോസ്റ്റ് ചെയ്തതിനു തൊട്ടുപിറ്റേദിവസം തന്നെ സന്ദേശം നീക്കം ചെയ്തിരുന്നു. എങ്കിലും മറ്റൊരു ഇന്ത്യക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ വീണ്ടെടുത്ത് പൊലിസ്​ പരിശോധിക്കുകയായിരുന്നു.