LiveTV

Live

Gulf

പോള്‍ പോഗ്‍ബ ഉംറയുടെ നിറവില്‍

പോള്‍ പോഗ്‍ബ ഉംറയുടെ നിറവില്‍
Summary
കഴിഞ്ഞ ബുധനാഴ്ച നടന്ന ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ യൂറോപ്പ ലീഗ്​ ​ചാമ്പ്യൻമാരാക്കിയതിന്​ പിന്നാലെയാണ്​ റമദാൻ ഒന്നിന്​ പോഗ്ബ സൗദിയിലേക്ക്​ തിരിച്ചത്​.

മാഞ്ചസ്റ്റർ യുനൈറ്റഡ്​ ക്ലബിന്‍റെ മിന്നുംതാരം പോൾ ​പോഗ്ബ ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി. ഉംറക്കിടെ മസ്ജിദുല്‍ ഹറാമിൽ നിന്നുള്ള വീഡിയോ പോഗ്ബ ​ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്​ ചെയ്തു.

പോള്‍ പോഗ്‍ബ ഉംറയുടെ നിറവില്‍

കഴിഞ്ഞ ബുധനാഴ്ച നടന്ന ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ യൂറോപ്പ ലീഗ്​ ​ചാമ്പ്യൻമാരാക്കിയതിന്​ പിന്നാലെയാണ്​ റമദാൻ ഒന്നിന്​ പോഗ്ബ സൗദിയിലേക്ക്​ തിരിച്ചത്​. ഫൈനലിൽ അയാക്സിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ്​ ​സ്കോർ ചെയ്ത രണ്ടു ഗോളുകളിലൊന്ന്​ പോഗ്ബയുടെ വകയായിരുന്നു. ഫ്രഞ്ച്​ ദേശീയടീമിലെ പ്രമുഖനായ പോഗ്ബയാണ്​ കഴിഞ്ഞ സീസണിൽ ഏറ്റവും ഉയർന്ന ട്രാൻസ്​ഫർ തുക നേടിയ കളിക്കാരൻ. 114 ദശലക്ഷം ഡോളർ യുവൻറസിന്​ നൽകിയാണ്​ മാഞ്ചസ്റ്റർ യുനൈറ്റഡ്​ പോഗ്ബയെ സ്വന്തമാക്കിയത്​. മക്കയിലെത്തിയ പോഗ്ബയെ സൌദി ഫുട്ബോള്‍ അസോസിയേഷന്‍ അധികൃതര്‍ സ്വീകരിച്ചു.

പോള്‍ പോഗ്‍ബ ഉംറയുടെ നിറവില്‍