LiveTV

Live

Gulf

ഏറ്റവുമധികം വിദേശ നിക്ഷേപം ലഭിക്കുന്ന ലോകത്തെ 10 നഗരങ്ങളുടെ പട്ടികയിൽ ദുബൈ

ഏറ്റവുമധികം വിദേശ നിക്ഷേപം ലഭിക്കുന്ന ലോകത്തെ 10 നഗരങ്ങളുടെ പട്ടികയിൽ ദുബൈ
Summary
പോയവർഷം 255 കോടി ദിർഹത്തി​ന്റെ നിക്ഷേപം ആകർഷിച്ച ദുബൈ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്​ഥാനത്താണ്​.

ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിക്കുന്ന ലോകത്തെ 10 പ്രധാന നഗരങ്ങളുടെ പട്ടികയിൽ ദുബൈ വീണ്ടും ഇടംപിടിച്ചു. പോയവർഷം 255 കോടി ദിർഹത്തി​ന്റെ നിക്ഷേപം ആകർഷിച്ച ദുബൈ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്​ഥാനത്താണ്​. 245 പുതിയ നിക്ഷേപ പദ്ധതികള്‍ ഈ കാലയളവിൽ ഉണ്ടായതായി ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം വ്യക്​തമാക്കി.

പുത്തൻ നിക്ഷേപ സംരംഭങ്ങളുടെ എണ്ണത്തിലും പ്രവർത്തനത്തിലും ലണ്ടനും സിംഗപ്പൂരിനും ​െതാട്ടുപിറകിലായി ദുബൈയു​ണ്ടെന്ന്​ ദുബൈ ഇൻവെസ്​റ്റ്​മെൻറ്​ ഡവലപ്​മെൻറ്​ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു​.

തന്ത്രപ്രധാന പദ്ധതികളിലാണ്​ 60 ശതമാനം പുത്തൻ നിക്ഷേപവുമുണ്ടായിരിക്കുന്നത്​. ​േനരിട്ടുള്ള വിദേശ നി​േക്ഷപം ഏറെയും പശ്​ചാത്തല വികസനം, സ്​മാർട്ട്​ സേവനങ്ങൾ എന്നീ മേഖലകളിലാണ്​. കാനഡ, ​ബ്രിട്ടൻ, ഫ്രാൻസ്​, സ്​പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ്​ മൂലധന നിക്ഷേപത്തിൽ മുന്നിൽ. അമേരിക്ക, ​​ബ്രിട്ടൻ, ജർമനി, ഇറ്റലി എന്നീ വൻ വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും എഫ്​.ഡി.​െഎ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്​.

വ്യവസായത്തിനും വിനോദ സഞ്ചാരത്തിനും നിക്ഷേപത്തിനും അനുയോജ്യമായ നഗരമായി ദുബൈയുടെ മുന്നേറ്റം യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​െൻറയും വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ​ൈ​ശഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറയും സുസ്​ഥിര വികസന ദർശനത്തി​െൻറ ഫലപ്രാപ്​തിയാണെന്ന്​ ശൈഖ്​ ഹംദാൻ അഭിപ്രായപ്പെട്ടു.

നൂതന സാ​േങ്കതിക വിദ്യകളിലൂന്നിയ നൂറിലേറെ സ്​റ്റാർട്ട്​ അപ്പുകൾക്കാണ്​ ദുബൈ കേന്ദ്രമായിരിക്കുന്നത്​. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്​ തുടക്കമിടാനും വികസിച്ച്​ വിദേശത്തേക്ക്​ വ്യാപിക്കാനും ഏറ്റവും അനുയോജ്യമായ കേന്ദ്രമായി ദുബൈയെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.