LiveTV

Live

Gulf

ഒളിച്ചോടിയ 8837 പേരുടെ പാസ്പോര്‍ട്ടുകള്‍ റിയാദ് ഇന്ത്യന്‍ എംബസിയില്‍

ഒളിച്ചോടിയ 8837 പേരുടെ പാസ്പോര്‍ട്ടുകള്‍ റിയാദ് ഇന്ത്യന്‍ എംബസിയില്‍
Summary
സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിപ്പോയ 8837 പേരുടെ പാസ്പോര്‍ട്ട് നമ്പറുകളാണ് എംബസി പുറത്തുവിട്ടത്

റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഉടമകളെ കാത്തിരിക്കുന്നത് എണ്ണായിരത്തിലധികം പാസ്പോര്‍ട്ടുകള്‍. സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയവരുടെ പാസ്പോര്‍ട്ട് വിവരങ്ങളാണ് എംബസി പുറത്തുവിട്ടുത്. കാലാവധിയുള്ള പാസ്പോര്‍ട്ടുകള്‍ തെളിവുസഹിതമത്തെി ഉടമകള്‍ കൈപ്പറ്റണമെന്ന് എംബസി ആവശ്യപ്പെട്ടു.

സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിപ്പോയ 8837 പേരുടെ പാസ്പോര്‍ട്ട് നമ്പറുകളാണ് എംബസി പുറത്തുവിട്ടത്. കാലാവധി തീര്‍ന്നിട്ടില്ലാത്ത പാസ്പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് കൈമാറുന്നതിന് എംബസി സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക സീരിയല്‍ നമ്പര്‍ നല്‍കിയാണ് പാസ്പോര്‍ട്ട് നമ്പറുകളുടെ പട്ടിക തയ്യാറാക്കിയത്. എംബസിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉമടകള്‍ക്ക് നഷ്ടപ്പെട്ട പാസ്പോര്‍ട്ട് എളുപ്പത്തില്‍ കണ്ടത്തൊന്‍ കഴിയും. തൊഴിലാളികള്‍ ഒളിച്ചോടിയതായി പരാതി നല്‍കുമ്പോള്‍ സ്പോണ്‍സര്‍മാര്‍ പാസ്പോര്‍ട്ട് ഓഫീല്‍ ഏല്‍പ്പിച്ചതാണ് ഇത്രയും പാസ്പോര്‍ട്ടുകള്‍. പിന്നീട് സൗദി വിദേശകാര്യ മന്ത്രാലയം വഴിയാണ് പാസ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസിയില്‍ എത്തിയത്. അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരുടെ കാലാവധിയുള്ള പാസ്പോര്‍ട്ട് എംബസിയില്‍ ഉണ്ടെങ്കില്‍ അത്തരം ആളുകള്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കേണ്ടതില്ല. എംബസിയിലുള്ള പാസ്പോര്‍ട്ടുകള്‍ ലഭിക്കുന്നതോടെ ഉടമകള്‍ക്ക് സൗദി പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് എക്സിറ്റി നേടി രാജ്യം വിട്ടുപോകാവുന്നതാണ്. സൗദിയില്‍ അനധികൃതമായി കഴിയുന്നവര്‍ക്ക് മാര്‍ച്ച് 29 മുതല്‍ നിരുപാധികം രാജ്യം വിടാന്‍ കഴിയും. ഈ സാഹചര്യത്തില്‍ എംബസി ഏര്‍പ്പെടുത്തിയ പുതിയ സൗകര്യം ഒളിച്ചോടിപ്പോയ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകും.