LiveTV

Live

Gulf

പതിനാലാം രാവ് സീസണ്‍ 5 ഗ്രാന്റ് ഫിനാലെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

പതിനാലാം രാവ് സീസണ്‍ 5 ഗ്രാന്റ് ഫിനാലെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
Summary
ഖത്തറിലുടനീളമുള്ള വിവിധ ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈന്‍ ഏജന്‍സിയായ അയ്‌ന ടിക്കെറ്റ്‌സിലും ഇപ്പോള്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

മാര്‍ച്ച് 10 ന് ഖത്തറിലെ ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ നടക്കുന്ന മീഡിയവണ്‍ 14 ാം രാവ് സീസണ്‍ 5 ഗ്രാന്റ്ഫിനാലെയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഖത്തറിലുടനീളമുള്ള വിവിധ ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈന്‍ ഏജന്‍സിയായ അയ്‌ന ടിക്കെറ്റ്‌സിലും ഇപ്പോള്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

മീഡിയവണിലെ ജനപ്രിയ സംഗീത പരിപാടിയായ പതിനാലാം രാവ് റിയാലിറ്റിഷോയുടെ സീസണ്‍ 5 ഗ്രാന്റ് ഫിനാലെ, പതിനായിരത്തിലധികം കാണികളെ സാക്ഷി നിര്‍ത്തിയായിരിക്കും ഖത്തറിലെ ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്റില്‍ നടക്കുക. മാര്‍ച്ച് 10 ന് നടക്കുന്ന പരിപാടിയുടെ ഓണ്‍ലൈന്‍ ടിക്കെറ്റ് പര്‍ട്ണര്‍ അയ്‌ന ടിക്കെറ്റ്‌സ് ആണ്. ഇതിനു പുറമെ രാജ്യത്തുടനീളം വിവിധ ഔട്ടലെറ്റുകളിലും ടിക്കെറ്റുകള്‍ ലഭിക്കും. അല്‍ശമാല്‍, ബിന്‍ ഉംറാന്‍, നജ്മ, മുഐദര്‍, ഇന്റസ്ട്രിയല്‍ ഏരിയ 52 എന്നവിടങ്ങളിലെ ലോജിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഔട്ട്‌ലെറ്റുകളിലും മുഐദറിലെ ഫാത്വിമ ഷോപ്പിങ് സെന്റര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ 17 ലെ വൈറ്റ് റോസ് ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമായിരിക്കും. ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഔട്ട്‍ലെറ്റുകളായ സല്‍വാറോഡ്, ഹിലാല്‍, അല്‍്‌ഖോര്‍, റയ്യാന്‍ ബിന്‍ മഹ്മൂദ് എന്നിവിടങ്ങളിലെ ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ടിക്കറ്റുകള്‍ ലഭിക്കും. ഏഷ്യന്‍ ടൗണിലെ ഗ്രാന്റ് മാള്‍, വുകൈര്‍ എസ്ദാന്‍മാള്‍ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും ടിക്കറ്റ് വില്‍പ്പനയുണ്ട്. ദോഹയിലെ സിറ്റി എക്‌സ്ചേഞ്ച് , വെജിറ്റബിള്‍ മാര്‍ക്കറ്റ് ഏരിയയിലെ ഗാര്‍ഡന്‍ റെസ്‌റ്റോറണ്ട്, ബിന്‍ മഹ്മൂദിലെയും വകറയിലെയും ഭാരത് വസന്തവിഹാര്‍ റെസ്‌റ്റോറണ്ടുകള്‍ , ഇന്റസ്ട്രിയല്‍ ഏരിയ 17 ലെ അലി ഇന്റര്‍ നാഷണല്‍ ട്രേഡിങ് എന്നിവയാണ് ടിക്കറ്റുകള്‍ ലഭിക്കുന്ന മറ്റ് ഔട്ട്‌ലെറ്റുകള്‍. ഖത്തര്‍ റിയാല്‍ 100, 75, 50, 25 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. പതിനാലാം രാവ് റിയാലിറ്റി ഷോയുടെ അഞ്ച് സീസണുകളിലേയും മികച്ച ഗായകരില്‍ നിന്ന് മത്സരിച്ചെത്തിയ 5 ഫൈനലിസ്റ്റുകള്‍ക്ക് പുറമെ വിധികര്‍ത്താക്കളായ ഷാന്‍ റഹ്മാന്‍, രഹ്ന, ഫൈസല്‍ എളേറ്റില്‍, വിധുപ്രതാപ് എന്നിവരും ഖവാലി ഗായിക അനിതാ ശൈഖ്, ഇശല്‍ ഗായകന്‍ ആദില്‍ അത്തു തുടങ്ങിയവരും ഗ്രാന്റ് ഫിനാലെ വേദിയില്‍ സജീവ സാന്നിധ്യമായിരിക്കും.