LiveTV

Live

Gulf

ജനസംഖ്യാ സന്തുലനം പൂര്‍ണമായി നടപ്പാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നു കുവൈത്ത് തൊഴില്‍ മന്ത്രി

ജനസംഖ്യാ സന്തുലനം പൂര്‍ണമായി നടപ്പാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നു കുവൈത്ത് തൊഴില്‍ മന്ത്രി
Summary
സ്വദേശി വിദേശി അനുപാതത്തില്‍ അന്തരം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും തൊഴില്‍ വിപണിക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ പ്രശനം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി...

ജനസംഖ്യാ സന്തുലനം പൂര്‍ണമായി നടപ്പാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നു കുവൈത്ത് തൊഴില്‍ മന്ത്രി വേണ്ടിവരുമെന്ന് തൊഴില്‍മന്ത്രി. സ്വദേശി വിദേശി അനുപാതത്തില്‍ അന്തരം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും തൊഴില്‍ വിപണിക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ പ്രശനം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി.

ജനസംഖ്യാ സന്തുലനവുമായി ബന്ധപ്പെട്ട് ചില എംപിമാര്‍ നടത്തിയ പ്രസ്താവനകള്‍ക്കുള്ള പ്രതികരണമായാണ് മന്ത്രി ഹിന്ദ് അല്‍ സബീഹ് ഇക്കാര്യം പറഞ്ഞത്. സാമൂഹ്യക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. അനാവശ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി അധികംവരുന്ന വിദേശികളെ കുറക്കുന്നതിനും ജനസംഖ്യയിലെ ഭീമമായ അന്തരം ഇല്ലാതാക്കുന്നതിനും വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കുമെന്നും തൊഴില്‍ വിപണിയില്‍ ക്രമീകരണം നടത്തുന്നകാര്യം പഠന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കും. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. തൊഴില്‍ വിപണിക്ക് പ്രയാസമാവാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് ഒരു മാസം കൊണ്ടോ വര്‍ഷം കൊണ്ടോ നടപ്പിലാക്കാന്‍ സാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശികളുടെ എണ്ണം കുറച്ചു സീദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു

ജനസംഖ്യാ സന്തുലനം പൂര്‍ണമായി നടപ്പാക്കാന്‍ വര്‍ഷങ്ങലെടുക്കുമെന്നു കുവൈത്ത് തൊഴില്‍ മന്ത്രി വേണ്ടിവരുമെന്ന് തൊഴില്‍മന്ത്രി. സ്വദേശി വിദേശി അനുപാതത്തില്‍ അന്തരം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും തൊഴില്‍ വിപണിക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ പ്രശനം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി.

ജനസംഖ്യാ സന്തുലനവുമായി ബന്ധപ്പെട്ട് ചില എംപിമാര്‍ നടത്തിയ പ്രസ്താവനകള്‍ക്കുള്ള പ്രതികരണമായാണ് മന്ത്രി ഹിന്ദ് അല്‍ സബീഹ് ഇക്കാര്യം പറഞ്ഞത്. സാമൂഹ്യ ക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. അനാവശ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി അധികംവരുന്ന വിദേശികളെ കുറക്കുന്നതിനും ജനസംഖ്യയിലെ ഭീമമായ അന്തരം ഇല്ലാതാക്കുന്നതിനും വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കുമെന്നും തൊഴില്‍ വിപണിയില്‍ ക്രമീകരണം നടത്തുന്നകാര്യം പഠന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു .

പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കും. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. തൊഴില്‍ വിപണിക്ക് പ്രയാസമാവാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് ഒരു മാസം കൊണ്ടോ വര്‍ഷം കൊണ്ടോ നടപ്പിലാക്കാന്‍ സാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശികളുടെ എണ്ണം കുറച്ചു സീദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.