LiveTV

Live

Gulf

ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തുടക്കം

ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തുടക്കം
Summary
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 156 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

പതിമൂന്നാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 156 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ലോക സിനിമയില്‍ നിന്ന് 58 സിനിമകളുടെ ആദ്യപ്രദര്‍ശനത്തിന് ദുബൈ മേള വേദിയാകും. പശ്ചിമേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ ആദ്യ പ്രദര്‍ശനം നടക്കുന്ന 94 സിനിമകളും മേളയുടെ പ്രത്യകേതയാണ്. മികച്ച നിരവധി അറബ് സിനിമകളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 63 അറബ് ചിത്രങ്ങളാണ് മേളയിലുള്ളത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ പുതുസിനിമകളിലൂടെ ലോക സിനിമയുടെ നവമാറ്റം തന്നെയാകും പ്രധാനമായും അടയാളപ്പെടുത്തുക. ചെയര്‍മാന്‍ അബ്ദുല്‍ ഹാമിദ് ജുമുഅ, ആര്‍ടിസ്റ്റിക് ഡയറക്ടര്‍ മൂസദ് അംറല്ല അല്‍ അലി, മാനേജിങ് ഡയറക്ടര്‍ ശിവാനി പാണ്ഡ്യ എന്നിവരുടെ നേതൃത്വത്തില്‍ മേളയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജോണ്‍ മാഡനിന്റെ 'മിസ് സ്ളൊആനെ' യാണ് ഉദ്ഘാടന ചിത്രം.

ഹിന്ദി നടി രേഖക്കു പുറമെ സാമുവല്‍ എല്‍ ജാക്സണ്‍, ഗബ്രിയേല്‍ യാരിദ് എന്നിവര്‍ക്കും സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സമ്മാനിക്കും. വാണി കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ അഭിനയിച്ച ഹിന്ദി ചിത്രം 'ബെഫിക്റെ' മേളയില്‍ ഇടം പിടിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഏക സിനിമ കൂടിയാണ്. മേള ഈ മാസം 14 വരെ നീണ്ടുനില്‍ക്കും.