LiveTV

Live

Gulf

ഒമാന്‍ വിസ നിയന്ത്രണം: നാലു മേഖലകളില്‍ കാലാവധി വര്‍ദ്ധിപ്പിക്കുകയും നാലിടത്ത് ശക്തമാക്കുകയും ചെയ്തു

ഒമാന്‍ വിസ നിയന്ത്രണം: നാലു മേഖലകളില്‍ കാലാവധി വര്‍ദ്ധിപ്പിക്കുകയും നാലിടത്ത് ശക്തമാക്കുകയും ചെയ്തു
Summary
അടുത്ത ജനുവരി ഒന്നു മുതല്‍ ജൂലൈ വരെ ഈ നാല് വിഭാഗത്തിലും വിസ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുയാണ്.

ഒമാനില്‍ നാല് മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണത്തിന്‍െറ കാലാവധി ദീര്‍ഘിപ്പിക്കുകയും നാല് മേഖലകളില്‍ വിസ നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. കാര്‍പന്‍ററി വര്‍ക്ക്ഷോപ്പ്, അലൂമിനിയം വര്‍ക്ക്ഷോപ്, മെറ്റല്‍ വര്‍ക്ക്ഷോപ്, ബ്രിക്സ് ഫാക്ടറി എന്നിവിടങ്ങളില്‍ പുതുതായി വിസ നല്‍കുന്നതിന് നേരത്തെ നിയന്ത്രണമുണ്ടായിരുന്നെങ്കിലും കര്‍ശനമാക്കിനടപ്പിലാക്കിയിരുന്നില്ല. അടുത്ത ജനുവരി ഒന്നു മുതല്‍ ജൂലൈ വരെ ഈ നാല് വിഭാഗത്തിലും വിസ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുയാണ്.

എന്നാല്‍ നിലവില്‍ ഈ വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണം ബാധകമാവുകയില്ല. എന്നാല്‍ ആവശ്യം വരികയാണെങ്കില്‍ ഈ നാല് വിഭാഗത്തിലും ആറ് മാസത്തിന് ശേഷം നിയന്ത്രണം എടുത്ത് കളയാനും സാധ്യതയുണ്ട്. അതോടൊപ്പം രാജ്യത്ത് നിലനില്‍ക്കുന്ന ഫ്രീ വിസ സംബ്രധായം പൂര്‍ണ്ണമായി നിര്‍ത്തിലാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. നിര്‍മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഈ വിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്നത്. ഹംരിയ്യ, റൂവി, അല്‍ ഖുബ്റ തുടങ്ങിയ മേഖലകളില്‍ ഈ വിഭാഗത്തില്‍ പെട്ട ധാരാളം ജോലിക്കാരുണ്ട്. ചില നിര്‍മാണ കമ്പനികളും മറ്റും ഇവരെ താല്‍കാലികമായി വാടകക്കെടുക്കാറുണ്ട്. നിര്‍മാണ കമ്പനികള്‍ക്ക് പുതിയ പ്രൊജറ്റുകള്‍ കിട്ടുമ്പോള്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്ത സാഹചര്യത്തിലാണ് ഫ്രീ വിസക്കാരെന്നറിയപ്പെടുന്ന താല്‍കാലിക ജോലിക്കാരെ വാടകക്കെടുക്കുന്നത്. ദിവസക്കൂലിക്കായിരിക്കും ഇവര്‍ ജോലി എടുക്കുന്നത്. കമ്പനികള്‍ക്ക് വലിയ ബാധ്യതയില്ലാത്തതായതിനാല്‍ നിരവധി കമ്പനികള്‍ പിന്തുടരുന്നുണ്ട്.

എന്നാല്‍ ഈ സംബ്രധായം പൂര്‍ണ്ണമായി നിയന്ത്രിക്കാനാണ് തന്‍ഫീദ് മാനവ വിഭവ ശേഷി മാന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്. കമ്പനികള്‍ക്ക് താല്‍കാലിക ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ മാനവ വിഭവശേഷി മന്ത്രാലയം വഴി വിതരണം ചെയ്യണമെന്നും തന്‍ഫീദ് ആവശ്യപ്പെടുന്നു. പാകിസ്താന്‍ സ്വദേശികളും ബംഗ്ളാദേശികളുമാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതലുള്ളത്. റൂവിയുടെ ചില ഭാഗങ്ങളിലും ഹംരിയ്യയിലും നൂറുകണക്കിന് പേരാണ് ഫ്രി വിസയില്‍ ജോലി ചെയ്ത് നിത്യ ജീവിതം കഴിയുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് 100 റിയാല്‍ പിഴയും ഒരു മാസം തടവും ശിക്ഷ ലഭിക്കും.