LiveTV

Live

Gulf

സൃഷ്ടി 2018: വിദ്യാഭ്യാസ പ്രദര്‍ശനം ശ്രദ്ധേയമായി

 സൃഷ്ടി 2018: വിദ്യാഭ്യാസ പ്രദര്‍ശനം ശ്രദ്ധേയമായി
Summary
രണ്ടു ദിവസം നീണ്ട എക്സിബിഷനില്‍ ശാസ്ത്രം, സാമൂഹികം, കൃഷി, വാണിജ്യം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലയില്‍ ഊന്നിയായിരുന്നു സ്റ്റാളുകള്‍

സൌദി റിയാദിലെ അൽ ആലിയ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദര്‍ശനം ശ്രദ്ധേയമായി.വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പ്രദര്‍ശനം. വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും പ്രദര്‍ശനം കാണാനെത്തി.

സൃഷ്ടി 2018 എന്ന പേരിലായിരുന്നു വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ എക്സിബിഷൻ. രണ്ടു ദിവസം നീണ്ട എക്സിബിഷനില്‍ ശാസ്ത്രം, സാമൂഹികം, കൃഷി, വാണിജ്യം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലയില്‍ ഊന്നിയായിരുന്നു സ്റ്റാളുകള്‍. കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പ്രദര്‍ശനങ്ങളുമുണ്ടായി.

ഇന്ത്യയുടെയും സൗദിയുടെയും ലാന്റ് മാർക്കുകളുടെ മോഡലുകളും പ്രദര്‍ശനത്തിലുണ്ടായി. പ്രിൻസിപ്പല്‍ ഡോ ഷാനു, ഉഷ, അമ്പിളി, ശോഭ, രശ്മി, മിർഫത്, സോണി എന്നിവർ നേതൃത്വം നല്കി.