LiveTV

Live

Gulf

റമദാന്‍ പ്രമാണിച്ച് യുഎഇയിൽ 1239 തടവുകാർക്ക്​ മാപ്പ്​

റമദാന്‍ പ്രമാണിച്ച് യുഎഇയിൽ 1239 തടവുകാർക്ക്​ മാപ്പ്​
Summary
മാപ്പ് ലഭിച്ച തടവുകാരില്‍ എല്ലാ രാജ്യക്കാരുമുണ്ട്

റമദാൻ മാസത്തോടനുബന്ധിച്ച്​ യുഎഇയിൽ 1239 തടവുകാർക്ക്​ മാപ്പ്​ നൽകി. 935 പേർക്ക്​ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാനും 304 പേർക്ക്​ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുമാണ്​ മാപ്പ്​ പ്രഖ്യാപിച്ചത്​. തടവുകാർക്ക്​ പുതിയ ജീവിതം തുടങ്ങാനുള്ള അവസരം ലഭ്യമാക്കാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം ലഘൂകരിക്കാനും വേണ്ടിയാണ്​ വിവിധ രാജ്യക്കാരായവർക്ക്​ മാപ്പ്​ നൽകിയത്​.