LiveTV

Live

Gulf

ദമ്മാമില്‍ ആദ്യമായി കബഡി ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

ദമ്മാമില്‍ ആദ്യമായി കബഡി ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
Summary
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ടു ടീമുകള്‍ പങ്കെടുത്തു

സൗദിയിലെ ദമ്മാമില്‍ ആദ്യമായി കബഡി ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ടു ടീമുകള്‍ പങ്കെടുത്തു. ഈസ്റ്റേണ്‍ പ്രവിന്‍സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. നാട്ടില്‍ നിന്നെത്തിയ ചലചിത്രതാരം ജഗദീഷ് മുഖ്യ അതിഥിയായിരുന്നു.

സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നാണ് ടീമുകള്‍ മത്സരത്തിനെത്തിയത്. ദമ്മാമിലെ അല്‍ഖോബാര്‍ അല്‍കോസൈബി (AL-KOSAIBI) സ്‌റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ചായിരുന്നു ടൂര്‍ണ്ണമെന്റ്. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ ചലച്ചിത്ര താരം ജഗദീഷ് ടൂര്‍ണ്ണമെന്റ ഉല്‍ഘാടനം ചെയ്തു. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളായ കളിക്കാര്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി. വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ കാണികള്‍ക്കും ഹരം പകരുന്നതായിരുന്നു.

എട്ടു ടീമുകള്‍ മല്‍സരിച്ച ടൂര്‍ണ്ണമെന്റില്‍ വാശിയേറിയ ഫൈനല്‍ മല്‍സരിത്തില്‍ കരാവലി ബുള്‍സ് റിയാദ് (KARAVALI BULLS RIYADH) ദമ്മാം ഇന്ത്യന്‍സിനെ(DAMMAM INDIANS) പരാജയപ്പെടുത്തി ടൂര്‍ണ്ണമെന്റ് ജേതാക്കളായി. വിജയികള്‍ക്ക് എപസാക് (EPSAC) സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ വെച്ച് ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്യും.