LiveTV

Live

Gulf

ഇനിയും തീരുമാനമാകാതെ പ്രവാസികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്

ഇനിയും തീരുമാനമാകാതെ  പ്രവാസികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്
Summary
ഗള്‍ഫിലെ ഭാരിച്ച ചികിത്സ ചെലവ് കാരണം നാട്ടില്‍ ചികിത്സക്ക് വരുന്നവരാണ് കൂടുതലും

ചികിത്സക്ക് വേണ്ടി പ്രവാസികള്‍ ചെലവഴിക്കുന്ന തുക വളരെ വലുതാണ്. വിദേശത്ത് ചെറിയ ജോലികള്‍ ചെയ്യുന്നവര്‍ക്ക് കൃത്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാറില്ല. പ്രവാസി കുടുംബങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടങ്കിലും സര്‍ക്കാര്‍ ഇത് കാര്യമായി പരിഗണിച്ചിട്ടില്ല.

ശാരീരികവും മാനസികവുമായ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ് പ്രവാസികള്‍. പരിചിതമല്ലാത്ത കാലാവസ്ഥയും ഭക്ഷണവും ജീവിതരീതികളുമൊക്കെയാണ് ആരോഗ്യത്തെ താളം തെറ്റിക്കുന്നത്. കമ്പനികള്‍ ജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കണമെന്ന് നിയമമുണ്ടങ്കിലും പല കമ്പനികളും പേരിന് മാത്രമാണ് അത് നല്‍കുന്നത്. ഗള്‍ഫിലെ ഭാരിച്ച ചികിത്സ ചെലവ് കാരണം നാട്ടില്‍ ചികിത്സക്ക് വരുന്നവരാണ് കൂടുതലും.

പ്രവാസി കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സെന്ന ആവശ്യം സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കുമെന്നാണ് പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്.