LiveTV

Live

Gulf

സാജിദ് ആറാട്ടുപുഴയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

സാജിദ് ആറാട്ടുപുഴയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
Summary
മലയാള സാഹിത്യകാരന്‍ ടി.ഡി രാമഷകൃഷണനാണ് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചത്

ദമ്മാമിലെ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. മലയാള സാഹിത്യകാരന്‍ ടി.ഡി രാമഷകൃഷണനാണ് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചത്. ദമ്മാം ദാറുസ്സിഹാ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി.

സാജിദ് ആറാട്ടുപുഴയുടെ 'മണല്‍ ശില്‍പങ്ങള്‍', 'അറബി തെരുവുകള്‍' എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് സംഘടിപ്പിച്ചത്. ഡെസ്റ്റിനി ബുക്ക്‌സ് ആണ് പ്രസാധകര്‍. സൗദി മലയാളി സമാജമാണ് പരിപാടി സംഘടിപ്പിച്ചത്. പ്രവാസത്തെ നഷ്ടപ്പെടലായി കരുതുന്നതിന് പകരം അനുഭവങ്ങളുടെ പുതിയ തുരുത്തുകളാക്കി മാറ്റാനാണ് ശ്രമിക്കേണ്ടതെന്ന് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിച്ച സാഹിത്യകാരന്‍ ടി.ഡി രാമകൃഷണന്‍ പറഞ്ഞു. പ്രവാസ സാഹിത്യകാരി ഷഹീറ നസീര്‍ മണല്‍ ശില്‍പങ്ങള്‍ എന്ന കൃതിയും കേരള വര്‍മ്മ കോളേജ് ചരിത്ര വിഭാഗം മേധാവി ലക്ഷമി പി.എല്‍ അറബിത്തെരുവുകള്‍ എന്ന പുസ്തകവും അദ്ദേഹത്തില്‍ നിന്ന് ഏറ്റുവാങ്ങി. സൗദി മലയാളി സമാജം പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ച പരിപാടി മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. പി.എ.എം ഹാരിസ് അറബിതെരുവുകളും കെ.പി.എ.സി അഷറഫ് മണല്‍ശില്‍പങ്ങളും സദസിനു പരിചയപ്പെടുത്തി. കെ.എം ബഷീര്‍, ടി.പി.എം ഫസല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.