LiveTV

Live

Gulf

ജിസാനിലെ ജനവാസ മേഖല ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

ജിസാനിലെ ജനവാസ മേഖല ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം
Summary
യമനിലെ ഹൂതി നേതാവും സുപ്രിം പൊളിറ്റിക്കല്‍ കൌണ്‍സില്‍ നേതാവുമായിരുന്ന സാലിഹ് അല്‍ സമദ് കഴിഞ്ഞ ദിവസം സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു

സൌദിയിലെ ജിസാനിലെ ജനവാസ മേഖല ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. ഇന്നലെ രാവിലെ നാലു മിസൈലുകളാണ് ഒരേ സമയം ഹൂതികള്‍ വിക്ഷേപിച്ചത്. നാലു മിസൈലുകളും സൌദി സൈന്യം തകര്‍ത്തു.

യമനിലെ ഹൂതി നേതാവും സുപ്രിം പൊളിറ്റിക്കല്‍ കൌണ്‍സില്‍ നേതാവുമായിരുന്ന സാലിഹ് അല്‍ സമദ് കഴിഞ്ഞ ദിവസം സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സൌദി സഖ്യസേനയുടെ കരിമ്പട്ടികയിലുണ്ടായിരുന്ന മുതിര്‍ന്ന ഹൂതി നേതാവാണ് കൊല്ലപ്പെട്ടത്. മികച്ച നേട്ടമായാണ് സൌദി സഖ്യസേന ഇതിനെ വിലയിരുത്തുന്നത്. ഇതിന് പിന്നാലെയാണ് സൌദിയിലേക്ക് തുടര്‍ച്ചയായി മിസൈലെത്തുന്നത്. ഇന്നലെ അയച്ച മിസൈല്‍ അതിര്‍ത്തി മേഖലയായ നജ്റാനില്‍ വെച്ച് സൈന്യം തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇന്നെത്തിയത് നാലു ബാലിസ്റ്റിക് മിസൈലുകള്‍. ഹൂതി നേതാവിന്റെ ഖബറടക്ക ചടങ്ങുകള്‍ തുടങ്ങുന്നതിന് തൊട്ടു മുന്നോടിയാണ് ആക്രമണം നടന്നത്. എല്ലാ മിസൈലുകളും തകര്‍ത്തയായി സൌദി സൈന്യം അറിയിച്ചു. യമനില്‍ ഇന്നുണ്ടായ സഖ്യസേനയുടെ ആക്രമണത്തിലും ഹൂതികള്‍ക്ക് കനത്ത ആള്‍ നാശമുണ്ടായിട്ടുണ്ട്. ഇതിന് തിരിച്ചടിയായാണ് ആക്രമണമെന്ന് ഹൂതികള്‍ പറയുന്നു.