LiveTV

Live

Gulf

കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ വൈദ്യ പരിശോധന; ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സിനെ നീക്കി

കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ വൈദ്യ പരിശോധന; ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സിനെ നീക്കി
Summary
ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റര്‍ അസോസിയേഷന്‍ നടത്തുന്ന പരിശോധനകൾ മാത്രമാണ് മേലിൽ അംഗീകരിക്കുകയെന്നും ഡൽഹിയിലെ കുവൈത്ത് എംബസി

കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ വൈദ്യ പരിശോധന ചുമതലയിൽ നിന്നു ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സിനെ നീക്കി . ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റര്‍ അസോസിയേഷന്‍ നടത്തുന്ന പരിശോധനകൾ മാത്രമാണ് മേലിൽ അംഗീകരിക്കുകയെന്നും ഡൽഹിയിലെ കുവൈത്ത് എംബസി അറിയിച്ചു . കുവൈത്തിലേക്ക് കുടുംബ വിസയിൽ വരുന്ന ഇന്ത്യക്കാരുടെ വിസ നടപടികളിൽ നിന്ന് മൂന്നു ഏജൻസികളെ ഒഴിവാക്കിയതായും കുവൈത്ത് എംബസിയുടെ സർക്കുലറിൽ പറയുന്നു.

വിസ നടപടികൾക്ക് ചുമത്തപ്പെടുത്തിയിരുന്ന ഇന്ത്യയിലെ മാവാരിദ് സർവീസസ് , ഒപ്യുലാൻഡ് പ്രോജക്ട് യുണൈറ്റഡ് ലിമിറ്റഡ് , ദാന എന്റർ പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്നു ഏജന്‍സികളുമായുള്ള ബന്ധം അവസാനിപ്പിച്ചതായാണ് ന്യൂഡൽഹിയിലെ കുവൈത്ത് എംബസി പുറത്തിറക്കാക്കിയ അറിയിപ്പിൽ പറയുന്നത് . 12 4 2018 നു ഇറക്കിയ അറിയിപ്പ് പ്രകാരം കുവൈത്തിലേക്ക് കുടുംബ വിസയിൽ പോകുന്നവർ സ്റ്റാമ്പിങ് ഉൾപ്പെടെയുള്ള നടപടികൾക്കായി എംബസിയെ നേരിട്ട് ബന്ധപ്പെടണം . അതോടൊപ്പം കുവൈത്തിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ വൈദ്യ പരിശോധനാ ചുമതലയിൽ നിന്ന് ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സിനെ മാറ്റി പകരം ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റര്‍ അസോസിയേഷന്‍ അഥവാ GAMCA എന്ന ഏജൻസിയെ ഏൽപ്പിച്ചിട്ടുമുണ്ട് .

ഖദാമത്ത് സൊലൂഷ്യൻസ് അമിത ചാർജ് ഈടാക്കുന്നതുൾപ്പെടെയുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നു 2015 ലും കുവൈത്ത് എംബസി സമാന നടപടി കൈക്കൊണ്ടിരുന്നു ഖദാമത്തിനു സ്വന്തമായി ലാബ് സൗകര്യം ഇല്ലാത്തതിനാൽ പരിശോധനാ ഫലം വൈകുന്നതും പതിവായിരുന്നു . കൂടുതൽ കേന്ദ്രങ്ങൾ തുറക്കുകയും നിരക്ക് കുറക്കുകയും ചെയ്തതാണ് ഏജൻസി സേവനക്കരാർ തിരിച്ചു പിടിച്ചത് . അതെ സമയം ഇപ്പോൾ ഖദാമത്ത് ഉൾപ്പെടെയുള്ള ഏജൻസികളെ ഒഴിവാക്കിയതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല ഏതായാലും വൈദ്യ പരിശോധന സംവിധാനം ഗാമ്കയെ ഏല്പിച്ചത് മലയാളികൾക്ക് അനുഗ്രഹമാകും . കേരളത്തിൽ 13 ഓളം സെന്ററുകളാണ് ഗാമ്കക്കു കീഴിലുള്ളത് . കോഴിക്കോട് മാത്രം അഞ്ചു കേന്ദ്രങ്ങളിൽ ഗാംകക്ക് അംഗീകൃത പരിശോധന കേന്ദ്രങ്ങൾ ഉണ്ട്.