LiveTV

Live

Gulf

ഗസലുകളുടെ കുളിർമഴ സമ്മാനിച്ച് മീഡിയവൺ ഖയാൽ

ഗസലുകളുടെ കുളിർമഴ സമ്മാനിച്ച് മീഡിയവൺ ഖയാൽ
Summary
ഹിന്ദി മലയാളം ഗസലുകളിലൂടെ തലത് അസീസും മഞ്ജരിയും ചേർന്ന് അവിസ്മരണീയ രാവ് തന്നെയാണ് ഖത്തറിന് സമ്മാനിച്ചത്

ഖത്തറിലെ ആസ്വാദകർക്ക് മുൻപാകെ ഗസലുകളുടെ കുളിർമഴ സമ്മാനിച്ച് മീഡിയവൺ ഖയാൽ 2018 ഗസൽ രാവ് ദോഹയിൽ അരങ്ങേറി . ഹിന്ദി മലയാളം ഗസലുകളിലൂടെ തലത് അസീസും മഞ്ജരിയും ചേർന്ന് അവിസ്മരണീയ രാവ് തന്നെയാണ് ഖത്തറിന് സമ്മാനിച്ചത്.

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ അരങ്ങേറിയ ഖയാൽ ഗസൽ ഷോയെ ഗസൽ ചക്രവർത്തി തലത് അസീസും തെന്നിന്ത്യൻ പിന്നണി ഗായിക മഞ്ജരിയും ചേർന്ന് അവിസ്മരണീയമായ സംഗീത രാവാക്കി മാറ്റി. ഏറെക്കാലമായി തലത് അസീസിന്റെ ഗസലുകൾക്കായി കാത്തിരുന്ന ദോഹയിലെ ആസ്വാദകരെ ഖയാൽ 2018 ഒട്ടും നിരാശപ്പെടുത്തിയില്ല. ഹിന്ദിയിൽ തുടങ്ങി ഒരു പിടി മലയാളം ഗസലുകളുമായി മഞ്ജരിയും ആസ്വാദകരുടെ മനംകവർന്നു. വിവിധ ഭാഷക്കാരായ ഗസലാസ്വാദകർക്ക് മുൻപാകെ മുംബൈയിൽ നിന്നെത്തിയ ഓർക്കസ്ട്ര ടീമിന്റെ അകമ്പടിയോടെ മതിമറന്ന് പാടിയ തലത് അസീസിനൊപ്പം QNCC യിലെ നിറഞ്ഞ സദസ് താളം പിടിച്ചു.

ഇന്ത്യൻ അംബാസഡർ പി കുമരൻ , ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ എന്നിവർ വിശിഷ്ടാതിഥികളായെത്തിയ പരിപാടിയിൽ ഖയാൽ പ്രായോജകരായ ഖത്തറിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖരും സന്നിഹിതരായി. മീഡിയവണിന്റെയും ഗൾഫ് മാധ്യമത്തിന്റെയും ദോഹയിലെ പുതിയ ഓഫീസുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു .ഖത്തർ ന്യൂസ് ഏജൻസി എക്സിബിഷൻ ആന്റ് കോൺഫറൻസ് വിഭാഗം തലവൻ ഖാലിദ് അൽ മുല്ല മീഡിയവൺ ഓഫീസും ഇബ്രാഹിം ഹാശിം അസ്സാദാ ഗൾഫ് മാധ്യമം ഓഫീസും ഉദ്ഘാടനം ചെയ്തു .