LiveTV

Live

Gulf

തലശ്ശേരിയുടെ സേവന മുഖത്തിന് മസ്‌കത്തിന്റെ ആദരവ്

തലശ്ശേരിയുടെ സേവന മുഖത്തിന് മസ്‌കത്തിന്റെ ആദരവ്
Summary
തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ നിസ്വാര്‍ഥ സേവകനാണ് മൊയ്തു

തലശ്ശേരിയുടെ സേവന മുഖത്തിന് മസ്‌കത്തിന്റെ ആദരവ്. സേവന വഴിയില്‍ പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ മൊയ്തുവിനാണ് മസ്കത്തില്‍ സ്വീകരണം നല്‍കിയത്. തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ നിസ്വാര്‍ഥ സേവകനാണ് മൊയ്തു.

കരുണയുടെ മനുഷ്യ രൂപം. അതാണ് തലശ്ശേരി തിരുവങ്ങാട്ടുകാരന്‍ മൊയ്തു. തലശ്ശേരി ഗവ. ആശുപത്രിയിലെ നിറ സാന്നിധ്യം. 16ാം വയസില്‍ സാന്ത്വന, സേവന പ്രവര്‍ത്തന രംഗത്തെത്തിയതാണ് മൊയ്തു. 35 വര്‍ഷത്തിനിടെ ആ കൈകളിലൂടെ കടന്നുപോയത് 4000ത്തോളം മൃതദേഹങ്ങള്‍. എല്ലാം ഉറ്റവര്‍ക്ക് എത്തിച്ചുകൊടുത്ത മൊയ്തുവിന് പക്ഷെ ഗള്‍ഫില്‍ മരിക്കുന്നവരുടെ കാര്യത്തില്‍ നിലപാട് വേറെയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണം.

തലശ്ശേരിയില്‍ സേവനവും സാന്ത്വനവും തേടുന്നവരുടെ മനസ്സില്‍ ആദ്യം തെളിഞ്ഞുവരുന്ന പേരാണ് മൊയ്തുവെന്നത്. തലശ്ശേരി സ്വദേശികളായ പ്രവാസികള്‍ തന്നെയാണ് ആദരിക്കാനായി മൊയ്തുവിനെ മസ്‌കത്തില്‍ കൊണ്ടുവന്നത്.