LiveTV

Live

Gulf

ദുബൈയില്‍ സർക്കാർ സേവനങ്ങൾക്ക്​ 10​ ദിർഹം അധികം ഈടാക്കാൻ തീരുമാനം

ദുബൈയില്‍ സർക്കാർ സേവനങ്ങൾക്ക്​ 10​ ദിർഹം അധികം ഈടാക്കാൻ തീരുമാനം
Summary
യുഎഇ. ​വൈസ്​ പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം ആണ്​ നിയമം​ സംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്

സർക്കാർ സേവനങ്ങൾക്ക്​ പത്ത്​ ദിർഹം അധികം ഈടാക്കാൻ ദുബൈ സർക്കാർ തീരുമാനിച്ചു. യുഎഇ. ​വൈസ്​ പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം ആണ്​ നിയമം​ സംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​.

പുതിയ നിയമം അനുസരിച്ച്​ സർക്കാരുമായി ബന്ധപ്പെട്ട ഓരോ ഇടപാടിനും 10 ദിർഹം വീതം നൽകേണ്ടിവരും. ഇന്നൊവേഷൻ ദിർഹം എന്നറിയപ്പെടുന്ന തുക പൂർണമായും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനായിരിക്കും (ഡി.എഫ്​.എഫ്​) നൽകുക. ദുബൈയുടെ വിദ്യാഭ്യാസപരവും സാംസ്​ക്കാരികപരവുമായ വികസനത്തിന്​ ഈ പണം വിനിയോഗിക്കും ഇത്​ കൂടാതെ നോളജ്​ ദിർഹം എന്ന പേരിലും ഫീസ്​ ഈടാക്കും. 50 ദിർഹത്തിൽ താഴെയുള്ള ഇടപാടുകൾക്ക്​ ഫീസ്​ ബാധകമാവില്ലെന്നും ഉത്തവിലുണ്ട്​. ഡി.എഫ്​.എഫ്​ ചെയർമാന്റെ നേതൃത്വത്തിൽ രൂപവത്​ക്കരിക്കുന്ന ഇന്നൊവേഷൻ ഇൻവെസ്റ്റ്മെന്റ്​ കമ്മറ്റിയായിരിക്കും ഈ തുകയുടെ വിനിയോഗം നിശ്ചയിക്കുക. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങളും ഡി.എഫ്​.എഫ് ചെയർമാന്റെ നേതൃത്വത്തിൽ നിശ്ചയിക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്ല്യത്തിൽ വരും. സർക്കാർ വകുപ്പുകളുമായുള്ള ഇടപാട്​ റദ്ദാക്കിയാലും ഫീസ്​ തിരിച്ചുകിട്ടില്ല. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ, ​ദുബൈയിലെ ഗതാഗത ലംഘനങ്ങൾക്ക്​ മറ്റ്​ എമിറേറ്റുകളിലും മറ്റും ഈടാക്കുന്ന പിഴകൾ, മറ്റ്​ എമിറേറ്റുകളോ രാജയങ്ങളോ ചുമത്തിയ ശേഷം ദുബൈയിൽ ഈടാക്കുന്ന പിഴകൾ എന്നിവക്കും പുതിയ ഫീസുകൾ ബാധകമല്ല.