LiveTV

Live

Gulf

സൗദി അറേബ്യയിലെ പൈതൃകോത്സവത്തിലേക്ക് ഇന്ത്യക്ക് ക്ഷണം

Summary
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് അംബാസിഡര്‍ ഇന്ത്യ സൌദി ബന്ധം ദൃഢമാകുന്നതായി സൂചിപ്പിച്ചത്.

സൌദി അറേബ്യയിലെ ജനാദിരിയ പൈതൃകോത്സവത്തിലേക്ക് ഇന്ത്യയെ അതിഥിയായി തെരഞ്ഞെടുത്തത് ഓരോ അഭിമാന നിമിഷമാണെന്ന് അംബാസിഡര്‍ അഹമ്മദ് ജാവേദ്. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ റിപബ്ലിക് ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഡിഫന്‍സ് അക്കാദമിയില്‍ സൌദി കാഡറ്റുകളെ പരിശീലനത്തിനയച്ചത് നാഴികക്കല്ലാണെന്നും അംബാഡിര്‍ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് അംബാസിഡര്‍ ഇന്ത്യ സൌദി ബന്ധം ദൃഢമാകുന്നതായി സൂചിപ്പിച്ചത്. സൗദിയുടെ ജനാദിരിയ പൈതൃകോത്സവത്തിലേക്ക് ഇന്ത്യക്ക് ലഭിച്ച ക്ഷണം അഭിമാന നിമിഷമാണ്. ഉത്സവം ജനകീയമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

സൗദിയിലെ കാഡറ്റുകള്‍ ഇന്ത്യയിലെ ഡിഫന്‍സ് അക്കാദമിയില്‍ പരിശീലനത്തിലാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ഊഷ്മളമാക്കുന്നതാണ്. വലിയൊരു ഇന്ത്യന്‍ സംഘം പൈതൃക്തോസവത്തിന് സൗദിയിലെത്തുന്നുണ്ട്. സൗദി ഇന്ത്യ ബന്ധം പൈതൃകോത്സവത്തിലൂടെ കൂടുതല്‍ ഈടുറ്റതാകുമെന്നും അംബാസിഡര്‍ പറഞ്ഞു.