LiveTV

Live

Gulf

തൊഴിൽ പ്രശ്​നം മൂലം ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികൾക്ക്​ പ്രതീക്ഷയായി കുവൈത്ത്​ മനുഷ്യാവകാശസമിതി

തൊഴിൽ പ്രശ്​നം മൂലം ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികൾക്ക്​ പ്രതീക്ഷയായി കുവൈത്ത്​ മനുഷ്യാവകാശസമിതി
Summary
രാജ്യത്തെ പ്രമുഖ കമ്പനിയിൽ തൊഴിൽ പ്രതിസന്ധി മൂലം മൊത്തം 7,388 ജീവനക്കാർ പ്രശ്​നം നേരിടുന്നതായി മനുഷ്യാവകാശസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു

തൊഴിൽ പ്രശ്​നം മൂലം ദുരിതത്തിലായ രണ്ടായിരത്തോളം ഇന്ത്യൻ തൊഴിലാളികൾക്ക്​ പ്രതീക്ഷയായി കുവൈത്ത്​ മനുഷ്യാവകാശസമിതിയുടെ ഇടപെടൽ. കുവൈത്തിലെ പ്രമുഖ കമ്പനിയിൽ ഇഖാമ പുതുക്കാനാകാതേയും ശമ്പളം ഇല്ലാതേയുംദുരിതം പേറുന്ന തൊഴിലാളികളുടെ പ്രശ്​നം എത്രയും പെട്ടെന്ന് പരിഹരിക്ക​ണമെന്ന്​ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രമുഖ കമ്പനിയിൽ തൊഴിൽ പ്രതിസന്ധി മൂലം മൊത്തം 7,388 ജീവനക്കാർ പ്രശ്​നം നേരിടുന്നതായി മനുഷ്യാവകാശസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ​ ജോലിയും ശമ്പളവും ഇല്ലാത്തതിന്​ പുറമെ ഇഖാമ കാലാവധി കഴിഞ്ഞതിനാൽ അനധികൃതതാമസകാരായി മാറിയവരിൽ രണ്ടായിരത്തോളം പേര് ഇന്ത്യക്കാരാണ്. ഇഖാമയില്ലാതായത്​ തൊഴിലാളികളുടെ കുറ്റംകൊണ്ടല്ലെന്നും നീതി നിഷേധിക്കപ്പെട്ടവരെ വീണ്ടും ബലിയാടാക്കുന്നത്​ ശരിയല്ലെന്നുംഹ്യൂമൻ റൈറ്റ് സൊസൈറ്റി ചൂണ്ടിക്കാട്ടി . ഇഖാമ പിഴ ഒഴിവാക്കിനൽകാൻ ഉന്നതതലത്തിൽ ചർച്ച നടക്കുന്നുണ്ട്​. എന്നാൽ, ഇത്​ പോരെന്നും ശമ്പള കുടിശ്ശികയും ഇന്റംനിറ്റിയുമടക്കം അർഹമായ മുഴുവൻ ആനുകൂല്യങ്ങളും നൽകി നീതി നടപ്പാക്കണമെന്നാണ്​ ആഭ്യന്തര മന്ത്രി, തൊഴിൽസാമൂഹ്യക്ഷേമ മന്ത്രി എന്നിവരോട്​ ആവശ്യപ്പെട്ടതായും സമിതി വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശവുമായി ബന്ധപ്പെട്ട തദ്ദേശീയവും അന്തർദേശീയവുമായ നിയമങ്ങൾക്കനുസരിച്ച്​ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ഇടപെടുമെന്നാണ്​ പ്രതീക്ഷയെന്നും ഹ്യൂമൻ റൈറ്റ്സ് അധികൃതർ പറഞ്ഞു. തൊഴിലാളികൾക്ക്​ സൗജന്യ നിയമ സഹായവും സൊസൈറ്റി വാഗ്​ദാനം ചെയ്​തിട്ടുണ്ട്​.