LiveTV

Live

Gulf

വാഹനങ്ങളുടെ നിറം മാറ്റുന്നത് അബൂദബി വിലക്കി

വാഹനങ്ങളുടെ നിറം മാറ്റുന്നത് അബൂദബി വിലക്കി
Summary
നവംബർ 22 മുതൽ ഡിസംബർ ആറ്​ വരെയാണ്​ വാഹനങ്ങൾ അലങ്കരിച്ച്​ നിരത്തിലിറക്കാൻ അബൂദബി പൊലീസ്​ അനുമതി നൽകിയിരിക്കുന്നത്​.

നാൽപത്തിയാറാമത്​ ദേശീയദിനാഘോഷത്തിന്​ വാഹനങ്ങൾ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. നവംബർ 22 മുതൽ ഡിസംബർ ആറ്​ വരെയാണ്​ വാഹനങ്ങൾ അലങ്കരിച്ച്​ നിരത്തിലിറക്കാൻ അബൂദബി പൊലീസ്​ അനുമതി നൽകിയിരിക്കുന്നത്​.

വാഹനത്തിന്റെ നിറം മാറ്റുക, ശബ്ദം വർധിപ്പിക്കുന്ന സാമഗ്രികൾ ഘടിപ്പിക്കുക, ലൈസൻസ്​ പ്ലേറ്റുകളും വിൻഡ്​ സ്ക്രീൻ കവറുകളും മറയ്ക്കുക എന്നിവയും അനുവദനീയമല്ലെന്ന്​ ഗതാഗത പട്രോൾ ഡയറക്ടറേറ്റ്​ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖലീലി വ്യക്തമാക്കി. അനുവദനീയമായതിൽ കൂടുതൽ ആളുകളെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല. യാത്രക്കാരുടെ ശരീര ഭാഗങ്ങൾ വാഹനത്തിന്​ പുറത്തിടരുത്​ തുടങ്ങിയ നിർദേശങ്ങളുമുണ്ട്​. ഗതാഗതത്തിന്​ തടസ്സമാകുന്ന വിധം വാഹനമോടിക്കരുത്​.

ദേശീയദിന ആഘോഷവേളയിൽ അബൂദബി നഗരത്തിലും അൽ​ഐനിലും പടിഞ്ഞാറൻ മേഖലയിലും നിയമലംഘനം നടക്കുന്നില്ലെന്നും ഗതാഗതം സുഗമമാകുന്നതിനും കൂടതൽ കാമറകളും റഡാറുകളും സ്ഥാപിച്ച്​ ഗതാഗത പട്രോൾ ഡയറക്ടറേറ്റ്​ നിരീക്ഷണം നടത്തും. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലും ആഘോഷ ചട്ടങ്ങൾ പാലിക്കുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.