LiveTV

Live

Gulf

പല രാജ്യങ്ങളിലും ഭീഷണിയായി അസ്ഥിക്ഷയം

പല രാജ്യങ്ങളിലും ഭീഷണിയായി അസ്ഥിക്ഷയം
Summary
എല്ലുകള്‍ പൊട്ടിയതിന് ശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ രോഗത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതാണ് ഉത്തമമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഓസ്റ്റിയോപോറോസിസ് അഥവാ അസ്ഥിക്ഷയം എന്ന രോഗം പല രാജ്യങ്ങളിലും ഭീഷണിയായി വളരുകയാണ്. ജനസംഖ്യയില്‍ 50 വയസ് പിന്നിട്ടവരുടെ എണ്ണം വര്‍ധിക്കുന്ന ആധുനിക കാലഘട്ടത്തില്‍ ഈ രോഗത്തിനെതിരെ മുന്‍കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലുകള്‍ക്ക് ഉറപ്പുനല്‍കുന്ന വിറ്റാമിന്‍ ഡി കുറയുന്നതും, കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുന്നതുമാണ് ഓസ്റ്റിയോപോറോസിസിന് കാരണമാകുന്നത്. എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നതിനാല്‍ പെട്ടെന്ന് അവ പൊട്ടിപ്പോകുന്നതാണ് ഈ രോഗം സൃഷ്ടിക്കുന്ന വെല്ലുവിളി.

ശരീരം വെയിലേറ്റാല്‍ ലഭിക്കുന്ന ജീവകമായിട്ട് കൂടി ധാരാളം വെയില്‍ ലഭിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലും വൈറ്റമിന്‍ ഡിയുടെ കുറവ് വ്യാപകമാണ്. എല്ലുകള്‍ പൊട്ടിയതിന് ശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ രോഗത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതാണ് ഉത്തമമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസ്ഥിക്ഷ്യം മുന്‍കൂട്ടി അറിയാനുള്ള പരിശോധനകള്‍ക്ക് ചെലവേറെയാണ് എന്നത് വികസ്വര രാജ്യങ്ങളില്‍ രോഗം നേരത്തേ തിരിച്ചറിയാന്‍ തടസമാകുന്നുണ്ട്. വെയിലേല്‍ക്കുന്നത് വര്‍ധിപ്പിച്ചും, കാല്‍സ്യം അടങ്ങിയ ഭക്ഷണം ശീലമാക്കിയും യൗവനത്തിലേ അസ്ഥിക്ഷയത്തെ കരുതിയിരിക്കാന്‍ സന്ദേശം നല്‍കി ഈമാസം 20 ന് ലോകം ഓസ്റ്റിയോ പോറോസിസ് ദിനം ആചരിക്കും.