LiveTV

Live

Gulf

രാജ്യത്ത് പീഡന വിരുദ്ധ നിയമം തയ്യാറാക്കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം

രാജ്യത്ത് പീഡന വിരുദ്ധ നിയമം തയ്യാറാക്കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം
Summary
സ്ത്രീകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഇത്തരം നിയമം പുതുതായി തയ്യാറാക്കുന്നത്.

രാജ്യത്ത് പീഡന വിരുദ്ധ നിയമം തയ്യാറാക്കാന്‍ സൌദി ആഭ്യന്തര മന്ത്രിക്ക് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം. മാനസിക, ശാരീരിക പീഡനം, ശല്യം ചെയ്യല്‍ എന്നിവക്കെതിരെയുള്ള നിയമത്തിന്റെ കരട് രണ്ട് മാസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കനാണ് അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദിനോട് രാജാവ് ആവശ്യപ്പെട്ടിട്ടുള്ളത്.

സ്ത്രീകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഇത്തരം നിയമം പുതുതായി തയ്യാറാക്കുന്നത്. വ്യക്തി, കുടുംബം എന്നിവക്കെതിരെയുള്ള എല്ലാ വിധ പീഡനവും ഇല്ലാതാക്കലാണ് നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനെക്കുറിച്ചും കരടില്‍ പരാമര്‍ശമുണ്ടാകും. മാന്യമായി ജുവിക്കുന്നവര്‍ക്ക് പ്രയാസരഹിതമായ ജീവിതം നയിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമ നിര്‍മാണം. പൊതുസുരക്ഷ, പോലീസ്, ട്രാഫിക് എന്നീ വകുപ്പുകളുടെ കൂടി ഉത്തരവാദിത്തമുള്ള ആഭ്യന്തര മന്ത്രാലയം സമര്‍പ്പിക്കുന്ന കരട് ഉന്നതസഭയുടെയോ മന്ത്രിസഭയുടെയോ അംഗീകാരം ലഭിച്ചതിന് ശേഷമാകും പ്രാബല്യത്തില്‍ വരിക.