LiveTV

Live

Gulf

ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ദേശീയ ദിനാഘോഷത്തിലേക്ക് സൌദി ഭരണകൂടം പ്രവേശം നല്‍കി

ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ദേശീയ ദിനാഘോഷത്തിലേക്ക് സൌദി ഭരണകൂടം പ്രവേശം നല്‍കി
Summary
റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു മുഖ്യ പരിപാടികള്‍

ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ദേശീയ ദിനാഘോഷത്തിലേക്ക് സൌദി ഭരണകൂടം പ്രവേശം നല്‍കി. റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു മുഖ്യ പരിപാടികള്‍. സ്ത്രീകളും ചടങ്ങില്‍ പരിപാടികളവതരിപ്പിച്ചു. അതീവ പ്രാധാന്യത്തോടെയും കൌതുകത്തോടെയുമാണ് അന്തര്‍ദേശീയ മാധ്യമങ്ങളും പുതിയ നീക്കത്തെ കാണുന്നത്.

വിഷന്‍ 2030ന്റെ ചുവടുപിടിച്ച് ദേശീയ ദിനത്തിലേക്ക് അനുമതി നല്‍കിയതോടെ ഒഴുകിയെത്തിയത് ആയിരക്കണക്കിന് സ്ത്രീകളും കുടുംബങ്ങളും. വൈവിധ്യമായിരുന്നു പരിപാടികള്‍. സൌദിയുടെ തനത് കലകളും വേദി കീഴടക്കി. നാടകങ്ങളിലും വിവിധ അവതരണങ്ങളിലും സ്ത്രീകളും പങ്കാളികളായി. പതിനായിരങ്ങളൊഴുകിയെത്തിയ സ്റ്റേഡിയത്തിലേക്ക് കുടുംബത്തോടൊപ്പം എത്താനായ സന്തോഷമായിരുന്നു എല്ലാവര്‍ക്കും.

വിഷന്‍ 2030ന്റെ ഭാഗമായി സൌദിയില്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. ഇതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു പോലെ പ്രവേശം നല്‍കിയത്. രാജ്യത്ത് സ്ത്രീകളെ മുന്‍നിരയിലെത്തിക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്. ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമായി നീക്കി വച്ചത്.