LiveTV

Live

Gulf

പുതിയ രണ്ട് സമുദ്രപാതകള്‍ കൂടി തുറന്ന് ഖത്തര്‍ ചരക്കു ഗതാഗത മേഖല സജീവമാക്കുന്നു

പുതിയ രണ്ട് സമുദ്രപാതകള്‍ കൂടി തുറന്ന് ഖത്തര്‍ ചരക്കു ഗതാഗത മേഖല സജീവമാക്കുന്നു
Summary
ചൈന, ഇന്ത്യ, മലേഷ്യ , തുര്‍ക്കി ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളുമായി ഹമദ് തുറമുഖത്തെ ബന്ധിപ്പിക്കുന്നതാണ് പുതിയ കപ്പല്‍ പാതകള്‍

ഖത്തര്‍- ചൈന കപ്പല്‍ പാതയടക്കം പുതിയ രണ്ട് സമുദ്രപാതകള്‍ കൂടി തുറന്ന് ഖത്തര്‍ ചരക്കു ഗതാഗത മേഖല സജീവമാക്കുന്നു. ചൈന, ഇന്ത്യ, മലേഷ്യ , തുര്‍ക്കി ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളുമായി ഹമദ് തുറമുഖത്തെ ബന്ധിപ്പിക്കുന്നതാണ് പുതിയ കപ്പല്‍ പാതകള്‍.

ലോകോത്തര സൗകര്യങ്ങളോടെ സ്ഥാപിച്ച ഹമദ് തുറമുഖത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. ചൈ​ന, ഇ​ന്ത്യ, മ​ലേ​ഷ്യ, തു​ർ​ക്കി, ഗ്രീ​സ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ തു​റ​മു​ഖ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി ച്ചുള്ള രണ്ട് കപ്പല്‍ പാതകളാണ് ഇപ്പോള്‍ ആരംഭിച്ചതെന്ന്‌ ഹ​മ​ദ്​ പോ​ർ​ട്ട്​ ഡ​യ​റ​ക്​​ട​ർ ക്യാപ്റ്റന്‍ അ​ബ്​ദു​ൽ അ​സീ​സ്​ നാസര്‍ അ​ൽ​യാ​ഫി​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. . ​മെ​ഡി​റ്റ​റേ​നി​യ​ൻ ഷി​പ്പി​ങ്​ ക​മ്പ​നി, യാ​ങ് മി​ങ് എ​ന്നീ പ്ര​മു​ഖ ക​മ്പ​നി​ക​ളാ​ണ്​ പുതുതായി സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​ത്​ . ദോഹ തുറമുഖത്ത് നിന്ന് ചൈനയിലെ ഷാങ്ഹായ് തുറമുഖത്തേക്കുള്ള സമുദ്രപാത ചൈ​ന​യി​ലെ ഷാ​ങ്ഹാ​യ്, നി​ങ്ബോ, സി​യാ​മെ​ൻ, ഷെ​കൂ തു​റ​മു​ഖ​ങ്ങ​ളെ​യും താ​യ്​​വാ​നി​ലെ ക​വോ​സി​യൂ​ങ്, മ​ലേ​ഷ്യ​യി​ലെ പോ​ർ​ട്ട് ക്ലാ​ങ്, എ​ന്നീ തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ർ​വി​സ്​ ന​ട​ത്തു​ക.400 ശീ​തീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള റീ​ഫ​ർ ക​ണ്ടെ​യ്ന​റു​ക​ള​ട​ക്കം 6000 ക​ണ്ടെ​യ്ന​റു​ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള നാ​ല് ക​പ്പ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച ​ യാ​ങ് മി​ങ്ങ ആ​ഴ്ച തോ​റും സ​ർ​വി​സ്​ ന​ട​ത്തു​ . സമാനമായ ശേഷിയുള്ള 4 ക​പ്പ​ലു​കൾ​ തന്നെയാണ്‌ ​ ഖ​ത്ത​റി​ൽ​നി​ന്ന്​ മെ​ഡി​റ്റ​റേ​നി​യ​ൽ ക​ട​ലി​ലൂ​ടെ​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ന് മെ​ഡി​റ്റ​റേ​നി​യ​ൻ ഷി​പ്പി​ങ് ക​മ്പ​നിയും സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​മ​ദ്​ പോ​ർ​ട്ടി​ൽ​നി​ന്ന്​ തു​ർ​ക്കി​യി​ലെ മെ​ർ​സി​ൻ, ഇ​സ്​​തം​ബൂ​ൾ, തെ​ക്രി​ദാ​ഗ്, കാ​ന​ക്ക​ലേ, ഇ​സ്​​കെ​ൻ​ദ​റം തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും, ഗ്രീ​സി​ലെ പി​റേ​യ​സ്, ഇ​ന്ത്യ​യി​ലെ മു​ന്ദ്ര, ഒ​മാ​നി​ലെ സ​ലാ​ല, സോ​ഹാ​ർ എ​ന്നീ തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ​യാ​ണ് എം.​എ​സ്.​സി ആ​ഴ്ച​തോ​റും സ​ർ​വി​സ്​ ന​ട​ത്തു​ക. ഉ​പ​രോ​ധം മൂ​ലം യു.​എ.​ഇ വ​ഴി ഖ​ത്ത​റി​ലേ​ക്കു​ള്ള സ​മു​ദ്ര​പാ​ത​ക്ക്​ ത​ട​സ്സം നേ​രി​ട്ട​തോ​ടെ രാ​ജ്യം അ​ടു​ത്തി​ടെ പു​തു​താ​യി തു​റ​ന്ന​ത്​ നി​ര​വ​ധി സ​മു​ദ്ര​പാ​ത​ക​ളാ​ണ്. ഒ​മാ​നി​ലെ സൊ​ഹാ​ർ, സ​ലാ​ല, കു​വൈ​ത്തി​ലെ ശു​വൈ​ഖ്, തു​ർ​ക്കി​യി​െ​ല ഇ​സ്​​മി​ർ, പാ​കി​സ്​​താ​നി​ലെ ക​റാ​ച്ചി, ഇ​ന്ത്യ​യി​ലെ മു​ന്ദ്ര, ന​വ​ശി​വ തു​ട​ങ്ങി​യ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കെ​ല്ലാം പു​തി​യ വ്യാ​പാ​ര പാ​ത​ക​ൾ തു​റ​ന്നു​ക​ഴി​ഞ്ഞു.